Advertisement

കേരളത്തിൽ വരും ദിവസങ്ങളിൽ കൊവിഡ് കേസുകൾ കൂടും; ഡോ.എൻ കെ അറോറ ട്വന്റിഫോറിനോട്

June 5, 2022
Google News 2 minutes Read

കേരളത്തിൽ വരുംദിവസങ്ങളിൽ കൊവിഡ് കേസുകൾ കൂടുമെന്ന് മുന്നറിയിപ്പ് നൽകി കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.എൻ കെ അറോറ ട്വന്റിഫോറിനോട്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലും വിജയാഘോഷത്തിലും വലിയ ജനാവലിയാണ് ഒത്തുകൂടിയത്. ഇത് കേരളത്തിലെ രോഗബാധിതരുടെ എണ്ണം ഉയരാൻ കാരണമാകുമെന്ന് ഡോ.എൻ കെ അറോറ വ്യക്തമാക്കി. ( kerala may witness increase in covid cases )

തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിജയാഘോഷത്തിലും നേതാക്കളും ആൾക്കൂട്ടവും മാസ്‌ക് ധരിച്ചില്ല. കൊവിഡ് ജാഗ്രത കൈവിടരുതെന്ന് ഡോ.എൻ കെ അറോറ ചൂണ്ടിക്കാട്ടി. രോഗവ്യാപനം ഉയരാൻ കാരണം കൊവിഡ് വകഭേദമല്ല. ബിഎ4, ബിഎ5 വകഭേദം കേരളത്തിൽ ഇല്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

വിമാനയാത്രകൾ കൂടിയതും വ്യാപനം കൂട്ടുമെന്ന് ഡോ.എൻ കെ അറോറ പറഞ്ഞു. പ്രതിരോധ കുത്തിവെപ്പ് കുട്ടികളിൽ രോഗ ബാധയുടെ തീവ്രത കുറച്ചു. 12 വയസ്സിന് മുകളിലുള്ള കുട്ടികളിൽ വാക്‌സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അറോറ വ്യക്തമാക്കി.

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് കുതിച്ചുയരുകയാണ്. തുടർച്ചയായ അഞ്ചാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. തിരുവനന്തപുരത്തും കോട്ടയത്തും രോഗവ്യാപന തോത് ഉയരുകയാണ്. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുകയാണെന്നും ശക്തമായ ഇടപെടൽ നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് ആശങ്കപ്പെടുത്തുന്ന കണക്കുകളും പുറത്ത് വരുന്നത്.

Story Highlights: kerala may witness increase in covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here