Advertisement

ട്രെയ്‌നിൽ ലഗ്ഗേജ് കൊണ്ടുപോകാൻ നിയന്ത്രണം; ഭാരമേറിയാൽ അധിക പണം ഇടാക്കും

June 5, 2022
Google News 1 minute Read
train luggage limit

വിമാനത്തിൽ ലഗ്ഗേജിന് ചുമത്തിയതിന് സമാനമായ നിയന്ത്രണം റെയിൽവേയിലും വരുന്നുവെന്ന് റിപ്പോർട്ട്. അധിക ബാഗുകൾക്ക് അധിക ചാർജ് ഈടാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ( train luggage limit )

ട്രെയ്‌നിൽ ബാഗേജുകൾ കൊണ്ടുപോകുന്നതിന് ഇതുവരെ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല. ഒരാൾക്ക് എത്ര തൂക്കം വരുന്ന ബാഗ് വേണമെങ്കിലും കൂടെ കരുതാമായിരുന്നു. ഈ നിയമത്തിനാണ് ഇപ്പോൾ മാറ്റം വരുന്നത്. ബാഗുകളുടെ ഭാരം അനുവദനീയമായ അളവിൽ കൂടിയാൽ അധികം വരുന്ന ഓരോ കിലോഗ്രാമിനും 30 രൂപ വീതം ഈടാക്കും.

പുതിയ തീരുമാനം പ്രകാരം സി ഫസ്റ്റ് ക്ലാസിൽ 70 കിലോഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാം. എസി 2 ടയർ ആണെങ്കിൽ 50 കിലോഗ്രാമും 3ടയർ ആണെങ്കിൽ 40 കിലോഗ്രാമും സൗജന്യമായി കൊണ്ടുപോകാം. സ്ലീപ്പർ ക്ലാസിൽ സൗജന്യമായി 40 കിലോഗ്രാം തൂക്കം വരുന്ന ബാഗേജ് കൈയിൽ കരുതാം. സെക്ൻഡ് ക്ലാസിലാണെങ്കിൽ കൈയിലുള്ള ബാഗേജുകളുടെ ഭാരം 35 കിലോഗ്രാമിൽ കവിയരുത്.

Read Also: ‘ഇന്ത്യക്കാരായതുകൊണ്ട് ട്രെയ്‌നിൽ കയറ്റുന്നില്ല; യുക്രൈനികളെ മാത്രമാണ് ഇപ്പോൾ കൊണ്ടുപോകുന്നത്’ : സഹായത്തിനായി കരഞ്ഞുകൊണ്ട് മലയാളി വിദ്യാർത്ഥിനി 24നോട്

ട്രെയിൻ ടിക്കറ്റിനൊപ്പം തന്നെ ലഗേജും ബുക്ക് ചെയ്യാം. ബുക്ക് ചെയ്തതിലും അധികം ലഗേജ് കൈവശം ഉണ്ടെങ്കിൽ ആറിരട്ടി തുക വരെ പിഴയായി നൽകേണ്ടി വരും.

Story Highlights: train luggage limit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here