വിനാശമല്ല വികസനമെന്ന് തിരിച്ചറിയാം; പരിസ്ഥിതി ദിനത്തിൽ കെ റെയിലിനെതിരെ വിഡി സതീശൻ

വിനാശകരമായ പദ്ധതികൾക്കും പരിസ്ഥിതി വിരുദ്ധ നിലപാടുകൾക്കുമെതിരെ പോരാടാം എന്ന് സൂചിപ്പിച്ച് പരിസ്ഥിതി ദിനത്തിൽ കെ റെയിലിനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഈ ഭൂമിയിൽ, ചവിട്ടി നിൽക്കാനുള്ള ഈ മണ്ണിൽ, സഹജീവജാലങ്ങളുമായുള്ള ഒരുമയും പ്രകൃതിയോടുള്ള ആദരവും നെഞ്ചോട് ചേർത്ത് ഉറപ്പിച്ചു നിർത്താം, വിനാശമല്ല വികസനമെന്ന് തിരിച്ചറിയാം, പ്രകൃതിക്കിണങ്ങുന്ന വികസന മാതൃകകൾക്കായി നിലകൊള്ളാം. വിനാശകരമായ പദ്ധതികൾക്കും പരിസ്ഥിതി വിരുദ്ധ നിലപാടുകൾക്കുമെതിരെ പോരാടാം. പ്രകൃതിക്കൊപ്പം മനുഷ്യനൊപ്പം എന്നതാകട്ടെ ഈ പരിസ്ഥിതി ദിനത്തിലെ പ്രതിജ്ഞ. – വിഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
Read Also: മത്സ്യഫെഡ് അഴിമതി, സര്‍ക്കാരിന്റെ മൗനം ദുരൂഹം; വിഡി സതീശൻ
പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് പാര്‍ട്ടി നിലപാടെന്നും വിദഗ്ധാഭിപ്രായം പരിഗണിച്ചുമാത്രമേ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുകയുള്ളൂ എന്നും ബൃന്ദ കാരാട്ട് കോഴിക്കോട് പ്രതികരിച്ചു. കല്ലിടല്‍ നിര്‍ത്തിയെങ്കിലും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന ഉറച്ച നിലപാടിലാണ് എൽഡിഎഫ് സർക്കാർ. കല്ലിടാതെയും ജനങ്ങളോട് യുദ്ധം ചെയ്യാതെയും പദ്ധതി നടപ്പാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
മലപ്പുറത്തെ തെക്കൻ കുറ്റൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈനട്ട് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധം നടന്നു. പത്തിലധികം മരങ്ങളാണ് പ്രതിഷേധക്കാർ സ്ഥാപിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരും പ്രതിഷേധത്തിനെത്തിയിരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഈ വേറിട്ട സമരരീതി.
Story Highlights: VD Satheesan against K Rail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here