കേരളത്തില്‍ അഞ്ച് ദിവസം കൂടി ശക്തമായ മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ 7, 8, 9 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ നേരിയ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
Read Also: 28 ഏക്കർ പാറക്കൂട്ടത്തിൽ നട്ടുണ്ടാക്കിയ നിബിഡവനം; ഇത് ഫോറസ്റ്റ് കരീമിന്റെ കഠിനാധ്വാനം
അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന അറിയിപ്പും കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍ നിന്നുണ്ട്. ജൂണ്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
അതേസമയം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് ഇന്ന് മീന്‍ പിടിക്കാന്‍ പോകുന്നതിന് തടസമില്ല. എന്നാല്‍ നാളെയും മറ്റന്നാളും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ആ ദിവസങ്ങളില്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്.
Story Highlights: rain alert kerala for next five days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here