Advertisement

ഇനി കുറച്ചുകാലം ഉച്ചവെയിലില്‍ പണി വേണ്ട;സൗദിയില്‍ കൊടുംചൂടില്‍ പുറംജോലികള്‍ക്ക് വിലക്ക്

June 6, 2022
Google News 1 minute Read

സൗദിയില്‍ ഉച്ചവെയിലില്‍ പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. രാജ്യത്ത് ചൂട് കൂടിയ പശ്ചാത്തലത്തിലാണ് നടപടി. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെ പുറത്തിറങ്ങി ജോലി ചെയ്യരുതെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മൂന്ന് മാസത്തേക്കാണ് വിലക്ക്.

ജൂണ്‍ 15 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. ഇത് സെപ്തംബര്‍ 15 വരെ തുടരും. നിരോധനത്തില്‍ നിന്ന് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചില മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. ഇതൊഴികെ മറ്റെല്ലാ സ്വകാര്യ മേഖല സ്ഥാപനങ്ങളും നിയമം പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read Also: ഇടതുപക്ഷ സാംസ്കാരിക ഗുണ്ടായിസത്തെ എതിർക്കുന്ന സിനിമാക്കാരൻ; ആന്റോ ജോസഫിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ

കരാര്‍ മേഖലയിലുള്ള 27,40,000 സ്ത്രീപുരുഷ തൊഴിലാളിള്‍ക്ക് ഈ വിലക്കിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ചൂട് സമയത്ത് സൂര്യപ്രകാശം നേരിട്ട് ത്വക്കില്‍ പതിക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങളും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ എണ്ണ, വാതക കമ്പനികളിലെ തൊഴിലാളികളെയും അടിയന്തര അറ്റകുറ്റപ്പണി തൊഴിലാളികളേയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Story Highlights: saudi ban outdoor work at noon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here