Advertisement

ജനഗണമന മികച്ച ദേശീയ ഗാനമായി തെരഞ്ഞെടുത്തുവെന്ന് വാട്ട്‌സ്ആപ്പില്‍ പ്രചരിക്കാറുള്ള സന്ദേശത്തിന്റെ സത്യാവസ്ഥയെന്ത്? [ 24 Fact Check]

June 6, 2022
Google News 3 minutes Read

ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ഗാനമായി ഇന്ത്യയുടെ ജനഗണമനയെ 2022ല്‍ യുനെസ്‌കോ തെരഞ്ഞെടുത്തതായി ഒരു സന്ദേശം വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. വാര്‍ത്തയുടെ സത്യാവസ്ഥ പരിശോധിക്കാം. (Was Jana Gana Mana declared as the ‘World’s Best Anthem fact check)

2008 മുതല്‍ പ്രചരിച്ചു തുടങ്ങിയ ഒരു വ്യാജവാര്‍ത്തയാണിത്. ഓരോ വര്‍ഷവും ആ വര്‍ഷത്തെ മികച്ച ദേശീയ ഗാനമായി ജനഗണമന തെരഞ്ഞെടുക്കപ്പെട്ടുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട യുനെസ്‌കോ തന്നെ വാര്‍ത്ത നിഷേധിച്ചു. ഇന്ത്യയുടേതെന്നല്ല ഒരു രാജ്യത്തിന്റേയും ദേശീയ ഗാനത്തിന് പ്രത്യേക അംഗീകാരം നല്‍കുന്നില്ലെന്ന് യുനെസ്‌കോ പ്രതിനിധികള്‍ വ്യക്തമാക്കി. പ്രചരിക്കുന്ന സന്ദേശം തീര്‍ത്തും വാസ്തവ വിരുദ്ധമാണ്.

Story Highlights: Was Jana Gana Mana declared as the ‘World’s Best Anthem fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here