കുണ്ടന്നൂരിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി വൃക്ഷത്തൈകള്‍ നട്ട് ക്രൗണ്‍ പ്ലാസ; പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു
നാളേയ്ക്കായി പരിസ്ഥിതിയുടെ സമൃദ്ധി കാത്തുസൂക്ഷിക്കുന്നതിനായി വിപുലമായ കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കി മാതൃകയായി ക്രൗണ്‍ പ്ലാസ. ക്രൗണ്‍ പ്ലാസ സ്ഥിതിചെയ്യുന്ന കുണ്ടന്നൂര്‍ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചതുള്‍പ്പെടെ കര്‍മ്മ പരിപാടികളാണ് പരിസ്ഥിതി ദിനത്തില്‍ നടപ്പിലാക്കിയത്. തിരുവനന്തപുരത്തെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍, ഡൈവേഴ്‌സി ഇന്ത്യ ഹൈജീന്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
ഇന്നലെ രാവിലെ 9 മണിക്ക് ക്രൗണ്‍ പ്ലാസ കൊച്ചി ജനറല്‍ മാനേജര്‍ ദിനേശ് റായിയും കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ ഭാരവാഹികളും പരിപാടികള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പങ്കെടുത്തവരെല്ലാം പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുകയും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. കുണ്ടന്നൂര്‍ ജംക്ഷന്‍ ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ ഇടവഴികള്‍ വൊളന്റിയര്‍മാര്‍ ശുചീകരിച്ചു.
ശുചീകരണ യജ്ഞത്തില്‍ റോഡരികിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും പ്രദേശത്തെ കുടുംബങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ക്രൗണ്‍ പ്ലാസയില്‍ ബോധവത്ക്കരണ ക്ലാസും നടന്നു. പ്രൊഡക്ടിവിറ്റി കൗണ്‍സില്‍,ഡൈവേഴ്‌സി ഇന്ത്യ,ഇഎംസി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്ലാസുകള്‍ നടന്നത്. ഉച്ചയ്ക്ക് ശേഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരവും നടത്തി. ഊര്‍ജ സംരക്ഷണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് എല്‍ഇഡി ബള്‍ബുകളും വിതരണം ചെയ്തു.
Story Highlights: world environment day celebration Crowne plaza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here