‘മുഖ്യമന്ത്രി രാജിവയ്ക്കണം’, നാളെ കോണ്‍ഗ്രസ് കരിദിനം

സ്വപ്‌ന സുരേഷിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് പ്രവർത്തകർ നാളെ കരിദിനം ആചരിക്കും. വെള്ളിയാഴ്ച ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.
ചരിത്രത്തിലാദ്യമായാണ് സ്വർണക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രിക്ക് പങ്കുണ്ടാകുന്നതെന്നും ഇത് ജനാധിപത്യത്തിന് അപമാനമാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നാളെ വൈകുന്നേരം കരിങ്കൊടികളുമായി പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇതേ ആവശ്യം ഉന്നയിച്ച് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Chief Minister should resign congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here