Advertisement

കൊവിഡ് ഭേദമായില്ല; സോണിയ ഗാന്ധി നാളെ ഇഡിക്കു മുന്നില്‍ ഹാജരായേക്കില്ല

June 7, 2022
Google News 2 minutes Read
Sonia not appear ED

നാഷനല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്‍പാകെ ഹാജരായേക്കില്ല. കൊവിഡ് സ്ഥിരീകരിച്ച് ഐസലേഷനില്‍ കഴിയുന്നതിനാല്‍ ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കാന്‍ സോണിയ ആവശ്യപ്പെട്ടതായാണു ലഭിക്കുന്ന സൂചന.

Read Also: “ഡബിൾ വെരിഫിക്കേഷൻ കോഡ്”; വാട്സാപ് സുരക്ഷയ്ക്കായി പുതിയ ഫീച്ചർ…

കള്ളപ്പണ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും ഇഡി നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ ജൂണ്‍ 2ന് സോണിയയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഐസലേഷനില്‍ പ്രവേശിക്കുകയും ചെയ്തു. കൊവിഡ് നെഗറ്റീവ് ആകാത്ത സാഹചര്യത്തില്‍ ബുധനാഴ്ച സോണിയയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ സാധിച്ചേക്കില്ലെന്നാണ് വിവരം.

Read Also: കൊവിഡ് ഭേദമായില്ല; സോണിയ ഗാന്ധി നാളെ ഇഡിക്കു മുന്നില്‍ ഹാജരായേക്കില്ല

നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ (എജെഎല്‍) ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ ബന്‍സാല്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് നേരത്തേ ചോദ്യം ചെയ്തിരുന്നു.

Story Highlights: covid did not recover; Sonia Gandhi may not appear before ED tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here