മരട് അനീഷും കൂട്ടാളികളും മയക്കുമരുന്നുമായി പുന്നമടയില്‍ നിന്ന് അറസ്റ്റില്‍

ഗുണ്ടാത്തലവനും നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയുമായ മരട് അനീഷ് എന്ന ആനക്കാട്ടില്‍ അനീഷ് ആന്റണിയെയും (37) കൂട്ടാളികളെയും മയക്കുമരുന്നുമായി പുന്നമടയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വന്ന ആഡംബരകാറില്‍നിന്ന് എംഡിഎംഎ മയക്കുമരുന്നു കണ്ടെടുത്തു. അനീഷിനെ കൂടാതെ തൃപ്പൂണിത്തറ ശിവസദനം വീട്ടില്‍ കരുണ്‍(28), കഞ്ഞിക്കുഴി മായിത്തറ കൊച്ചുവെളി വീട്ടില്‍ അരുണ്‍(34) എന്നിവരാണ് പിടിയിലായത് ( Maradu Aneesh arrested ).
മരട് അനീഷും രണ്ടുപേരും ആഡംബരകാറിലും സംഘാംഗങ്ങളായ 17 പേര്‍ മറ്റു വാഹനങ്ങളിലുമാണ് എത്തിയത്. സുഹൃത്തിന്റെ പിറന്നാള്‍ പുരവഞ്ചിയില്‍ ആഘോഷിക്കാന്‍ എത്തിയതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. അതിനോടൊപ്പം മയക്കുമരുന്ന് ഇടപാട് നടത്തുകയെന്ന ലക്ഷ്യവും ഇവരുടെ ആലപ്പുഴ യാത്രയ്ക്ക് പിന്നിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വ രാവിലെ മുതല്‍ നാര്‍ക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥര്‍ പുന്നമടയിലും പരിസരത്തും നിരീക്ഷണത്തിനുണ്ടായിരുന്നു.
Story Highlights: Maradu Aneesh and his accomplices arrested from Punnamada with drugs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here