Advertisement

ഗൂണ്ട മരട് അനീഷിനു നേരെ തടവുകാരൻ്റെ ആക്രമണം; തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനും പരുക്ക്

November 20, 2023
Google News 1 minute Read
maradu aneesh attacked jail

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ മരട് അനീഷിനെ ബ്ലേഡ് കൊണ്ട് തലയിലും ദേഹത്തും മുറിവേൽപ്പിച്ചു. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനും മർദ്ദനമേറ്റു. അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊച്ചിയിലെ കുപ്രസിദ്ധ ഗൂണ്ടയാണ് അനീഷ്.

അമ്പായത്തോട് അഷറഫ് ഹുസൈൻ ആണ് അനീഷിനെ ജയിലിൽ വച്ച് ആക്രമിച്ചത്. ആശുപത്രി ബ്ലോക്കിൽ നിന്ന് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ആക്രമിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

തേവരെ പൊലീസ് ആണ് മരട് അനീഷിനെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമ കേസുകളിലാണ് അറസ്റ്റ്. പനങ്ങാട്, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിൽ മരട് അനീഷിനെതിരെ പുതുതായി എടുത്ത കേസുകളിലാണ് അറസ്റ്റ്.

Story Highlights: maradu aneesh attacked jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here