മയക്കുമരുന്ന് കേസിൽ ജാമ്യം; കോടതി വളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ച് മരട് അനീഷും ഗുണ്ടാസംഘവും

മയക്കുമരുന്ന് കേസിൽ ജാമ്യം കിട്ടിയതോടെ കോടതി വളപ്പിൽ ക്വട്ടേഷൻ ഗുണ്ടകളുടെ ജന്മദിനാഘോഷം. എംഡിഎംഎ കൈവശം വെച്ച കേസിൽ ജാമ്യം കിട്ടിയ ഗുണ്ട മരട് അനീഷും കൂട്ടരുമാണ് ആലപ്പുഴ കോടതി വളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്. ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. കഴിഞ്ഞ ദിവസം സുഹൃത്തിൻറെ ജന്മദിന ആഘോഷത്തിന് പുന്നമടയിൽ എത്തിയപ്പോഴാണ് അനീഷിനെയും സംഘത്തെയും എംഡിഎംഎയുമായി പൊലീസ് പിടിച്ചത് ( Maradu Aneesh bail ).
അനീഷിനൊപ്പം കരൺ, ഡോൺ അരുൺ എന്നിവരടങ്ങിയ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പകൽ നിന്നും ആയുധവും പിടിച്ചെടുത്തിരുന്നു. കുറഞ്ഞ അളവിൽ മാത്രം മയക്കുമരുന്ന് പിടിച്ചത് കൊണ്ട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെ ആയിരുന്നു കോടതി വളപ്പിലെ ആഘോഷം.
Story Highlights: Bail in drug case; Maradu Aneesh and his team cut the cake and celebrated at the court premises
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here