Advertisement

പ്രവാചകനിന്ദ; പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

June 7, 2022
Google News 2 minutes Read
ramesh chennithala against bjp in nupur sharma's statement

പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവാചക നിന്ദയ്ക്ക് കാരണമായ പ്രസ്താവനയെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി അപലപിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രിയോ വിദേശകാര്യമന്ത്രിയോ ഇതുവരെ ഇക്കാര്യത്തില്‍ ബിജെപി നേതാവിനെതിരെ സംസാരിച്ചില്ല, ഇതല്ല ഇന്ത്യാ രാജ്യത്തിന്റെ പാരമ്പര്യമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഇപ്പോള്‍ നടക്കുന്ന വിഷയത്തിന്റെ പേരിലും വര്‍ഗീയമായി ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതിനായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണവും നടത്തുന്നുണ്ട്. ഇതൊരിക്കലും രാജ്യത്തിന് ഗുണകരമല്ല. നിരവധി വിദേശരാജ്യങ്ങള്‍ ജോലി ചെയ്ത് ജീവിക്കുന്നവരാണ് ഇന്ത്യക്കാര്‍’. അവരുടെയെല്ലാം ക്ഷേമം കൂടി കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Read Also: പ്രവാചക നിന്ദ; കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്ന് സമസ്ത

‘വളരെ ദൗര്‍ഭാഗ്യകരമായ പ്രസ്താവനയാണ് നുപുര്‍ ശര്‍മ നടത്തിയത്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ശക്തമായി ഇടപെടല്‍ നടത്തണം. മറ്റ് രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ കൂടി കേന്ദ്രം ഉറപ്പാക്കണം. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ശക്തമായി എതിര്‍ക്കണം. മതേതരത്വത്തിന് പേരുകേട്ട നാടാണ് നമ്മുടേത്. ഇപ്പോള്‍ കേരളത്തിലും എന്ത് സംഭവിച്ചാലും ആളുകള്‍ വര്‍ഗീയതയാണ് കാണുന്നത്. ഒരു തരത്തിലുമുള്ള വര്‍ഗീയതയോടെ സമരസപ്പെടരുത് എന്നും ചെന്നിത്തല ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: ramesh chennithala against bjp in nupur sharma’s statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here