Advertisement

വീണ്ടും സെഞ്ചുറി; രഞ്ജിയിൽ റൺവേട്ട തുടർന്ന് സർഫറാസ് ഖാൻ

June 7, 2022
Google News 1 minute Read

രഞ്ജി ട്രോഫിയിൽ റൺവേട്ട തുടർന്ന് സർഫറാസ് ഖാൻ. സീസണിലെ മൂന്നാം സെഞ്ചുറിയാണ് ഇന്ന് ഉത്തരാഖണ്ഡിനെതിരായ ക്വാർട്ടർ ഫൈനലിൽ താരം നേടിയത്. 205 പന്തുകളിൽ 153 റൺസ് നേടിയാണ് താരം ഇന്ന് പുറത്തായത്.

അഞ്ച് ഇന്നിംഗ്സിൽ നിന്ന് 140.80 ശരാശരിയിൽ താരം ആകെ 704 റൺസ് നേടിക്കഴിഞ്ഞു. മൂന്ന് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും താരം നേടി. 275 ആണ് ഉയർന്ന സ്കോർ. മുംബൈയെ നോക്കൗട്ടിൽ പ്രവേശിപ്പിക്കുന്നതിൽ സർഫറാസ് നിർണായക പങ്കാണ് വഹിച്ചത്.

2020 രഞ്ജി സീസൺ മുതൽ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് മുംബൈ താരം. 10 മത്സരങ്ങളിൽ 148 ശരാശരിയിൽ 1632 റൺസ് നേടിയ സർഫറാസ് 6 സെഞ്ചുറിയും 9 ഫിഫ്റ്റിയും സ്കോർ ചെയ്തു.

Story Highlights: sarfaraz khan ranji trophy century

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here