Advertisement

വരും സീസണുകളിൽ ഐപിഎൽ മത്സരങ്ങളുടെ എണ്ണം വർധിച്ചേക്കുമെന്ന് റിപ്പോർട്ട്

June 8, 2022
Google News 2 minutes Read
BCCI increasing IPL games

വരും സീസണുകളിൽ ഐപിഎൽ മത്സരങ്ങളുടെ എണ്ണം വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. 2023 മുതൽ 2027 വരെയുള്ള സീസണുകളിൽ മത്സരങ്ങളുടെ എണ്ണം ക്രമാനുഗതമായി വർധിപ്പിക്കാനാണ് ബിസിസിഐയുടെ ആലോചന. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (BCCI increasing IPL games)

Read Also: കെഎൽ രാഹുലിനു പരുക്ക്; ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കില്ല: പകരം നായകൻ ഋഷഭ് പന്ത്

2023, 2024 സീസണുകളിൽ 74 മത്സരങ്ങൾ വീതമാണ് ഉണ്ടാവുക. 2025, 2026 സീസണുകളിൽ ഇത് 84 മത്സരങ്ങളായി വർധിക്കും. 2027 സീസണിൽ 10 മത്സരങ്ങൾ കൂടി വർധിച്ച് 94 മത്സരങ്ങളാവും. എന്നാൽ, 84 മത്സരങ്ങളിൽ നിർത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്. 94 മത്സരങ്ങളാണെങ്കിൽ ടീമുകളെല്ലാം ഹോം/എവേ രീതിയിൽ രണ്ട് തവണ വീതം ഏറ്റുമുട്ടും. പിന്നീട് നാല് പ്ലേ ഓഫുകൾ. 2021 സീസൺ വരെ ഈ രീതിയിലായിരുന്നു ഐപിഎൽ. ഈ വർഷം രണ്ട് പുതിയ ടീമുകൾ കൂടി വന്നതോടെ മത്സരങ്ങളുടെ എണ്ണം ചുരുക്കുകയായിരുന്നു.

Story Highlights: BCCI increasing IPL games

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here