Advertisement

മുഖ്യമന്ത്രി പിണറായി വിജയന് ഖാദി ഷർട്ട്; രണ്ടുമാസം കൊണ്ട് 25 ലക്ഷം രൂപയുടെ കച്ചവടം

June 8, 2022
Google News 2 minutes Read

ഖാദി വസ്ത്ര പ്രചരണത്തിന്റെ ഭാ​ഗമായി മുഖ്യമന്ത്രി പിണറായി വിജയന് ഷർട്ട് നൽകി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. സർക്കാർ ഉദ്യോ​ഗസ്ഥർ, അദ്ധ്യാപകർ, സഹകരണ ജീവനക്കാർ തുടങ്ങിയവർ ആഴ്ചയിൽ ഒരിക്കൽ ഖാദി ധരിക്കണമെന്ന ​നിർദേശത്തെ തുടർന്നുള്ള പ്രചരണത്തിന്റെ ഭാ​ഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഈ വർഷം 150 കോടി രൂപയുടെ വസ്ത്ര വിൽപനയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് പി ജയരാജൻ പറഞ്ഞു. പുതുതലമുറയെ ഖാദിയിലേക്ക് ആകർഷിക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയുമായി സഹകരിച്ച് പുതിയ ഫാഷൻ ഡ്രസുകൾ ഖാദി ബോർഡ് ഉൽപാദിപ്പിക്കുന്നുണ്ട്.

Read Also: ഖാദിയുടെ ലേബലിൽ വ്യാജൻ, പ്രശ്‌നം സർക്കാർ ശ്രദ്ധയിൽപ്പെടുത്തി; പി ജയരാജൻ

ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് ഡിസൈൻ ചെയ്യുന്നതിന് ഡിസൈനർമാരുടെ സേവനം ഖാദി ഷോറൂമുകളിൽ ലഭ്യമാണ്. തിരുവനന്തപുരം വഞ്ചിയൂരിൽ ആരംഭിച്ച ഷോറൂമിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. രണ്ടുമാസം കൊണ്ട് 25 ലക്ഷം രൂപയുടെ കച്ചവടം നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്. ഓണം വിപണി ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികൾ ഖാദി ബോർഡ് ഒരുക്കുന്നുണ്ടെന്നും പി ജയരാജൻ പറഞ്ഞു.

Story Highlights: Chief Minister Pinarayi Vijayan handed over a khadi shirt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here