അന്താരാഷ്ട്ര ഫുട്ബോളിൽ ഇംഗ്ലണ്ട്-ജർമ്മനി മത്സരം സമനിലയിൽ

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളിൽ ഇംഗ്ലണ്ട്-ജർമ്മനി മത്സരം സമനിലയിൽ കലാശിച്ചു. മ്യൂണിക്കിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിലെത്തിയത്.
കളിയുടെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച ജർമ്മനിയാണ് ആദ്യം ഇംഗ്ലീഷ് ഗോൾ വല കുലുക്കിയത്. 50ആം മിനിട്ടിൽ ജോണസ് ഹോഫ്മാന്റെ വകയായിരുന്നു ജർമ്മൻ ഗോൾ.
ആക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 88ആം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് ഗോൾ മടക്കിയത്. ഹാരി കെയ്ൻ ആണ് ഇംഗ്ലണ്ടിനായി സമനില ഗോൾ നേടിയത്. അന്താരാഷ്ട്ര മത്സരങ്ങളിലെ ഹാരി കെയ്നിന്റെ 50ആം ഗോളായിരുന്നു ഇത്.
Story Highlights: England-Germany draw in international football
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here