Advertisement

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു; ഏകദിനത്തിലും ക്യാപ്റ്റൻ ഹർമൻ

June 8, 2022
Google News 9 minutes Read
india srilanka womens cricket

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. മിതാലി രാജ് വിരമിച്ചതിനാൽ ഏകദിനത്തിലും ഹർമൻപ്രീത് കൗറാണ് ക്യാപ്റ്റൻ. യുവതാരം ജമീമ റോഡ്രിഗസിന് ഏകദിന ടീമിൽ ഇടം ലഭിച്ചില്ല. സ്പിന്നർ രാധ യാദവും ഏകദിനത്തിൽ കളിക്കില്ല. ഇരുവർക്കും ടി-20യിൽ ഇടം ലഭിച്ചു. ഓൾറൗണ്ടർ സ്നേഹ് റാണയ്ക്ക് രണ്ട് ടീമിലും ഇടം ലഭിച്ചില്ല. ഓപ്പണർ സബ്ബിനേനി മേഘന രണ്ട് സ്ക്വാഡിലും ഉണ്ട്. തനിയ ഭാട്ടിയ, ഹർലീൻ ഡിയോൾ എന്നിവർ ഏകദിന സ്ക്വാഡിൽ മാത്രമാണ് ഇടം ലഭിച്ചത്. (india srilanka womens cricket)

Read Also: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ മിശിഹ; മിതാലി രാജ് ബാക്കിയാക്കുന്നത്

മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് പര്യടനത്തിലുള്ളത്. ജൂൺ 23ന് ടി-20 പരമ്പരയോടെ പര്യടനം ആരംഭിക്കും. ഡാംബുള്ളയിലാണ് ടി-20 മത്സരങ്ങൾ. ജൂലായ് ഒന്നിന് ആരംഭിക്കുന്ന ഏകദിന മത്സരങ്ങളെല്ലാം കാൻഡിയിൽ നടക്കും.

ടി-20 സ്ക്വാഡ്: Harmanpreet Kaur (Captain), Smriti Mandhana, Shafali Verma Yastika Bhatia (wk), S Meghna, Deepti Sharma, Poonam Yadav, Rajeshwari Gayakwad, Simran Bahadur, Richa Ghosh (wk), Pooja Vastrakar, Meghna Singh, Renuka Singh, Jemimah Rodrigues, Radha Yadav.

ഏകദിന സ്ക്വാഡ്: Harmanpreet Kaur (Captain), Smriti Mandhana, Shafali Verma, Yastika Bhatia (wk), S Meghna, Deepti Sharma, Poonam Yadav, Rajeshwari Gayakwad, Simran Bahadur, Richa Ghosh (wk), Pooja Vastrakar, Meghna Singh, Renuka Singh, Taniya Bhatia (wk), Harleen Deol.

Story Highlights: india srilanka womens cricket team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here