Advertisement

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന

June 8, 2022
2 minutes Read
india witness 41 percent increase in covid cases

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 5,233 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാൾ 41% കേസുകളുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ( india witness 41 percent increase in covid cases )

മാർച്ചിന് ശേഷം ഇതാദ്യമായാണ് കൊവിഡ് കണക്കുകൾ അയ്യായിരത്തിന് മുകളിൽ എത്തുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,881 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 1,242 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 450 പേർക്കും തമിഴ്‌നാട്ടിൽ 144 പേർക്കും ഗുജറാത്തിൽ 72 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഇന്നലെ 2,271 പേർക്കാണ് കൊവിഡ് സ്തിരീകരിച്ചത്.

Read Also: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഇനിയും ഉയർന്നേക്കും : ആരോഗ്യ വകുപ്പ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 14.9 ലക്ഷം കൊവിഡ് വാക്‌സിൻ ഡോസുകളാണ് നൽകിയത്. ഇതിൽ 3.15 ലക്ഷവും ബൂസ്റ്റർ ഡോസായിരുന്നു. 12 വയസിനും 14 വയസിനും മധ്യേ പ്രായമുള്ള നാല് ലക്ഷം കുട്ടികൾക്കും വാക്‌സിൻ ലഭിച്ചു.

Story Highlights: india witness 41 percent increase in covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top