ഇന്ത്യൻ സൈന്യത്തിന് നന്ദി; കുഴൽക്കിണറിൽ വീണ ഒന്നരവയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി

ഗുജറാത്തിലെ ദൂതാപൂരിൽ കുഴൽക്കിണറിൽ വീണ ഒന്നരവയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ സൈന്യം രക്ഷപ്പെടുത്തി. മുന്നൂറടി താഴ്ച്ചയുള്ള കിണറ്റിലാണ് കുഞ്ഞ് വീണുപോയത്. ഇന്നലെ വൈകിട്ട് ഒമ്പത് മണിയോടെയാണ് കളിക്കുന്നതിനിടെ കുഞ്ഞ് അപകടത്തിൽപ്പെട്ടത്.
നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. വെള്ളം നിറഞ്ഞു നിന്നിരുന്നതിനാൽ കുഞ്ഞിന്റെ മൂക്കിനടുത്തുവരെ വെള്ളം മുങ്ങിയ നിലയിലായിരുന്നു.
Read Also: പ്രതീക്ഷ അവസാനിച്ചു; കുഴൽക്കിണറിൽ വീണ കുട്ടിക്ക് ദാരുണാന്ത്യം
തുടർന്ന് രാത്രി ഒമ്പതരയ്ക്ക് പൊലീസ് സൈന്യത്തെ രക്ഷാപ്രവർത്തനത്തിനായി വിളിക്കുകയായിരുന്നു. പത്ത് മിനിട്ടിനകം തന്നെ സൈന്യത്തിന്റെ രക്ഷാസംഘം സൈനിക ക്യാമ്പിൽ നിന്ന് പുറപ്പെട്ടു. പ്രത്യേകമായി സജ്ജീകരിച്ച കയറും കൊളുത്തും ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെത്തിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. അതീവ ദുഷ്കരമായ രക്ഷാദൗത്വമാണ് വിജയകരമായി സൈന്യം പൂർത്തിയാക്കിയത്.
Story Highlights: Indian Army rescues baby from tube well
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here