Advertisement

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് പി.സി.ജോര്‍ജ്

June 8, 2022
Google News 2 minutes Read
CM involved smuggling pc

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പങ്കെന്ന് പി.സി.ജോര്‍ജ്. കേസില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. സ്വപ്‌ന സുരേഷിനെ താന്‍ കണ്ടത് ഗൂഢാലോചനയ്ക്കല്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. സ്വപ്‌നയുടെ കത്തും പി.സി.ജോര്‍ജ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു ( CM involved smuggling pc ).

താന്‍ നേരത്തെ പറഞ്ഞത് ശരിയെന്നു തെളിക്കുന്നതാണ് സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തല്‍. ആരോപണങ്ങള്‍ നിഷേധിക്കാമെങ്കില്‍ മുഖ്യമന്ത്രി അത് നിഷേധിക്കട്ടെ.

താന്‍ സ്വപ്നയെ കണ്ടു എന്നത് സത്യമാണ്. അത് ഗൂഢാലോചനയ്ക്കല്ല. സരിതയുമായി എനിക്ക് നേരത്തെ ബന്ധം ഉണ്ട്. അത് രഹസ്യമല്ല. അവര്‍ ചതിക്കപ്പെട്ട സ്ത്രീയാണ്. എന്നോട് മാന്യമായി പെരുമാറിയ സഹോദരന്‍ എന്നാണ് സരിത തന്നെപ്പറ്റി പറഞ്ഞത്. സരിതയുമായി ഒരുപാട് കൊല്ലമായി സംസാരിക്കുന്നു. ചക്കര കൊച്ച് എന്നാണ് ഞാന്‍ വിളിക്കുന്നത്. തന്റെ കൊച്ചു മക്കളേം അങ്ങനെ ആണ് വിളിക്കുന്നത്. സരിത കൊടുത്ത കേസില്‍ ഞാന്‍ സിബിഐക്ക് മൊഴി കൊടുക്കാന്‍ ഇരിക്കുകയാണ്. അതാണ് സരിതയുമായി ഉള്ള ബന്ധമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

സ്വപ്‌ന തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് എഴുതിയ കത്തും പി.സി.ജോര്‍ജ് മാധ്യമങ്ങള്‍ക്ക് നല്‍കി. ബാഗില്‍ കറന്‍സി കടത്തിയെന്ന് കത്തില്‍ സ്വപ്‌ന ആരോപിക്കുന്നുണ്ട്.

Read Also: “ഡബിൾ വെരിഫിക്കേഷൻ കോഡ്”; വാട്സാപ് സുരക്ഷയ്ക്കായി പുതിയ ഫീച്ചർ…

21 ബാഗുകള്‍ വഴി സ്വര്‍ണകടത്തിയെന്നാണ് സ്വപ്‌ന പറയുന്നതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ഇരുപത്തി രണ്ടാമത്തെ ബാഗ് ആണ് പിടിച്ചത് എന്നാണ് സ്വപ്‌ന പറഞ്ഞത്. അതുപ്രകാരമാണെങ്കില്‍ 600 കിലോ അടക്കം സ്വര്‍ണം മുഖ്യമന്ത്രി കടത്തി. 630 കിലോ സ്വര്‍ണം മുഖ്യമന്ത്രിക്ക് ലഭിച്ചുവെന്ന് വ്യക്തമാണ്. ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ സൗകര്യം ഒരുക്കിയത് ശിവശങ്കറാണ്. മുഖ്യമന്ത്രി അറിയാതെ ഇത് നടക്കില്ല. ശിവശങ്കറിനെ വീണ്ടും നിയമിച്ചത് മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ തെളിവാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

പിണറായിയുടെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. പിണറായിയുടെ മക്കള്‍ ശതകോടിശ്വരന്മാരാണ്. എങ്ങനെ മുഖ്യമന്ത്രിയുടെ മക്കള്‍ ശത കോടീശ്വരന്‍ ആയി. പിണറായി ഇരുന്നിടത്ത് ഒക്കെ കട്ടിട്ടുണ്ട്. വൈദ്യുതി മന്ത്രി ആയപ്പോളും മോഷ്ടിച്ചു. എവിടെ ഇരുന്നാലും കക്കുന്നു. ലാവ്ലിന്‍ അതിന് ഉദാഹരണമാണ്. അമേരിക്കയില്‍ ഫാരിസ് അബൂബക്കറിന് ഒപ്പം ആയിരുന്നു മുഖ്യമന്ത്രി. ഫാരിസ് ആണ് ഭരണം നടത്തുന്നത്. പിണറായി ചെത്തുകാരന്റെ മകനെന്ന് അഭിമാനത്തോടെ പറയാറുണ്ട്. എന്നാല്‍ മക്കള്‍ ശതകോടിശ്വരന്‍മാരായി മാറിയതെങ്ങനെയെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Story Highlights: PC George says CM directly involved in gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here