Advertisement

‘ദിസിസ് എ ഡേർട്ടി ഗെയിം’; വിജിലൻസിന് എന്തും കാണിക്കാനാകുമോ?… പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ്

June 8, 2022
Google News 3 minutes Read
this is a Dirty Game swapna

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ലൈഫ് മിഷൻ കേസിൽ സരിത്തിനെ നാടകീയമായി കസ്റ്റഡിയിലെടുത്ത വിജിലൻസ് നടപടിക്കെതിരെ പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ്. കേസിലെ പ്രധാനപ്രതികളിലൊരാളായ എം.ശിവശങ്കറിനെ ഇങ്ങനെ വിജിലൻസ് തട്ടിക്കൊണ്ട് പോകുമോ?… എന്തും ചെയ്യാൻ വിജിലൻസിന് എങ്ങനെയാണ് കഴിയുക. ആരാണ് അപ്പോൾ വിജിലൻസിനെ നിയന്ത്രിക്കുന്നതെന്നും രോഷത്തോടെ സ്വപ്ന സുരേഷ് ചോദിച്ചു ( this is a Dirty Game swapna ).

”കേസിലെ പ്രധാന പ്രതികളിൽ ഒരാൾ എം ശിവശങ്കറാണ്. അത് കഴിഞ്ഞാലുള്ള പ്രധാനപ്രതി ഞാനാണ്, സ്വപ്ന സുരേഷ്. ശിവശങ്കറിനെ ഇങ്ങനെ കൊണ്ടുപോകുമോ? സരിത്ത് താഴേത്തട്ടിലെ പ്രതിയാണ്. ഒരു നോട്ടീസ് പോലുമില്ലാതെ സരിത്തിനെ ഇങ്ങനെ കൊണ്ടുപോകുന്നത് എന്തിനാണ്? അതും എൻറെ വാർത്താസമ്മേളനം കഴിഞ്ഞ് 15 മിനിറ്റ് കഴിഞ്ഞപ്പോൾത്തന്നെ? ഒരു തരത്തിലും ഇവിടെ വിജിലൻസ് വരുമെന്ന് നേരത്തേ പറഞ്ഞിരുന്നില്ല. ഇതൊരു വൃത്തികെട്ട കളിയാണ്. ദിസിസ് എ ഡേർട്ടി ഗെയിം”, സ്വപ്ന ആഞ്ഞടിക്കുന്നു.

കസ്റ്റഡിയിലെടുക്കുമ്പോൾ വീട്ടുകാരെ പോലും അറിയിക്കാൻ വിജിലൻസ് തയാറായില്ല. ഫോൺ ഓഫ് ചെയ്യിപ്പിച്ചു. എന്തിനാണ് ഇങ്ങനെ സരിത്തിനെ അറസ്റ്റ് ചെയ്തത്. തനിക്ക് ഭീഷണിയുണ്ടെന്ന് താൻ നേരത്തെ പറഞ്ഞത് ശരിവെക്കുന്നതാണ് വിജിലൻസിന്റെ നടപടിയെന്നും സ്വപ്ന പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസ് പ്രതി പി.എസ്.സരിത്തിനെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നാണ് വിജിലൻസ് സംഘം കൊണ്ടു പോയത്. പാലക്കാട് വിജിലൻസ് യൂണിറ്റാണ് സരത്തിനെ കസ്റ്റഡിയിലെടുത്തത്. സ്വപ്‌നാ സുരേഷാണ് സരിത്തിനെ ചിലർ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് രംഗത്തെത്തിയത്. സഹപ്രവർത്തകർ സരിത്തിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് മാധ്യമങ്ങൾക്ക് മുന്നിലാണ് സ്വപ്‌നാ സുരേഷ് പറഞ്ഞത്.

ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യാനാണ് സരിത്തിനെതിരായ വിജിലൻസ് നടപടി. വിജിലൻസ് നടപടിയിൽ പൊട്ടിത്തെറിച്ചാണ് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സ്വപ്‌ന ആരോപിച്ചു. സരിത്തിന് വിജിലൻസ് നോട്ടിസ് പോലും നൽകിയിട്ടില്ല. ലൈഫ് മിഷൻ കേസിലാണ് വിജിലൻസിന്റെ നടപടിയെങ്കിൽ ആദ്യം കൊണ്ടുപോകേണ്ടിയിരുന്നത് എം.ശിവശങ്കറിനെയായിരുന്നെന്നും സ്വപ്‌ന പറഞ്ഞു.

ഗുരുതരമായ ആരോപണമാണ് ഇന്നലെ സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ ഉന്നയിച്ചത്. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി.എം.രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, മുൻ മന്ത്രി കെ.ടി.ജലീൽ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Story Highlights: ‘this is a Dirty Game’; Can vigilance show anything? … swapna suresh explodes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here