തീരുമാനം കർഷകർക്ക് തിരിച്ചടിയാകും, പ്ലാസ്റ്റിക് സ്‌ട്രോകൾ നിരോധിക്കരുതെന്ന് അമുൽ
പ്ലാസ്റ്റിക് സ്‌ട്രോയുടെ നിരോധനം നടപ്പാക്കരുതെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരസംഘമായ അമുൽ. കേന്ദ്ര തീരുമാനം കർഷകരെയും പാൽ ഉപഭോഗത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അമുൽ പറയുന്നു. മെയ് 28 ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അമുൽ അഭ്യർത്ഥന നടത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
മലിനീകരണ പ്രശ്‌നത്തിന് പരിഹാരമായി ജൂലായ് ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം മോദി സർക്കാർ നിരോധിച്ചിരുന്നു. ജ്യൂസുകളുടെയും പാലുൽപ്പന്നങ്ങളുടെയും പ്ലാസ്റ്റിക് സ്‌ട്രോകൾ ഇതിൽ ഉൾപ്പെടുന്നു. തീരുമാനം അടുത്ത വർഷം മുതൽ നടപ്പാക്കണമെന്നാണ് അമുൽ ആവശ്യപ്പെടുന്നത്. 100 ദശലക്ഷം ക്ഷീരകർഷകർക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് കമ്പനി കത്തിൽ പറയുന്നു.
അമുൽ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ എസ് സോധിയാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടിയും ലഭിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ട്യൂബുകൾക്ക് പകരം പേപ്പർ സ്‌ട്രോയോ, പാക്കറ്റുകളുടെ ഘടന മാറ്റുകയോ വേണമെന്നാണ് സർക്കാർ പറയുന്നത്. അമുലിനൊപ്പം പെപ്‌സികോ, കൊക്കകോള തുടങ്ങിയ കമ്പനികൾക്കും മോദി സർക്കാരിന്റെ തീരുമാനം തിരിച്ചടിയായിട്ടുണ്ട്.
Story Highlights: amul urges modi to delay plastic straw ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here