Advertisement

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിക്കുന്നു; സ്കൂളുകളില്‍ ബോധവത്കരണം നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി

June 9, 2022
Google News 2 minutes Read

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ ഭയാനകമായ രീതിയിൽ വർധിക്കുന്നുവെന്ന് ഹൈക്കോടതി. നിയമപരമായ പ്രത്യാഘാതങ്ങൾ എന്തെന്ന് കുട്ടികൾക്കറിയില്ല. വിദ്യാർത്ഥികളിൽ നിയമാവബോധം സൃഷ്ടിക്കുന്നതിൽ സർക്കാര്‍ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. പോക്സോ നിയമവും പീഡന കേസുകളുടെ പ്രത്യാഘാതങ്ങൾ സംബന്ധിച്ചും സ്കൂളുകളിൽ ബോധവൽക്കരണം നിർബന്ധമാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.(highcourt said that sexual offenses against children)

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടോ, ബോധവൽക്കരണ ക്ലാസുകൾ നടത്തിയോ നടപടികൾ കൈക്കൊള്ളാം. വിഷയത്തിൽ നിലപാടറിയിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും നിർദേശം നല്‍കി. ഇത്തരം കേസുകളിൽ പ്രതികൾ ആകുന്നത് സ്കൂൾ കുട്ടികളോ ചെറിയ പ്രായത്തിൽ ഉള്ളവരൊ ആണ്. കൗമാരപ്രായക്കാരിൽ ലൈംഗിക ബന്ധം വർധിച്ച് വരുന്നു. പോക്സോ കേസ് പ്രതിയുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം.

Story Highlights: highcourt said that sexual offenses against children

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here