Advertisement

കോടതിമുറിയിലേക്ക് പാറ്റകളെ തുറന്നുവിട്ടു; 34കാരി അറസ്റ്റിൽ

June 9, 2022
Google News 2 minutes Read
Hundreds cockroaches released court

കോടതിമുറിയിലേക്ക് പാറ്റകളെ തുറന്നുവിട്ട് കോടതി നടപടികൾ തടസപ്പെടുത്തി. അമേരിക്കയിലെ ആൽബനി സിറ്റി കോടതിമുറിയിലാണ് വിചിത്ര സംഭവം നടന്നത്. ഇതേ തുടർന്ന് ഒരു ദിവസത്തേക്ക് കോടതി അടച്ചിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. (Hundreds cockroaches released court)

Read Also: ‘കേസ് നൽകിയത് പണത്തിനു വേണ്ടി ആയിരുന്നില്ല’; ഡെപ്പിന് ആംബറിന്റെ പണം വേണ്ടെന്ന് അഭിഭാഷകർ

കോടതിമുറിയിൽ വാദം കേൾക്കവെയായിരുന്നു സംഭവം. നാല് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. ഇതിനിടെ ഒരു തർക്കമുണ്ടാവുകയും ഒരു പ്രതി ഇത് റെക്കോർഡ് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇയാളെ അതിൽ നിന്ന് കോടതി വിലക്കി. ഇതിനിടെയാണ് പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ നിന്ന് നൂറുകണക്കിന് പാറ്റകളെ കോടതിമുറിയിലേക്ക് തുറന്നുവിട്ടത്.

സംഭവത്തിൽ കോടതിമുറിക്കുള്ളിൽ ഉണ്ടായിരുന്ന 34കാരിയായ ഒരു യുവതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

Story Highlights: Hundreds cockroaches released court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here