Advertisement

‘ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യം’: കേസെടുത്ത് പൊലീസ്

June 9, 2022
Google News 2 minutes Read
Case Filed Against Layer'r Brand

ലേയർ ഷോട്ട് ബോഡി സ്പ്രേയുടെ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയർന്നതിന് പിന്നാലെ ‘റേപ്പ് സംസ്കാരം’ പ്രോത്സാഹിപ്പിച്ചതിന് ഡൽഹി പൊലീസ് പെർഫ്യൂം ബ്രാൻഡിനെതിരെ കേസെടുത്തു. ബലാത്സംഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യമെന്ന വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി ( Case Filed Against Layer’r Brand ).

ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാളിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ഇടപെടൽ ആവശ്യപ്പെട്ട് സ്വാതി കത്തെഴുതിയിരുന്നു. അതിനു ശേഷം ഈ പരസ്യം ചാനൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ മന്ത്രാലയം നിർദ്ദേശിച്ചതായി ഡിസിഡബ്ല്യു പറഞ്ഞു. സ്ഥാപനത്തിന്റെ പരസ്യങ്ങൾ കൂട്ടബലാത്സംഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് കമ്പനിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ ആവശ്യപ്പെട്ട് പാനൽ ഡൽഹി പൊലീസിന് നോട്ടീസ് നൽകിയിരുന്നു. ഈ ആഴ്ച ആദ്യം കമ്പനി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Read Also: യൂത്ത് കോൺഗ്രസിന് പുതിയ ദേശീയഭാരവാഹികൾ; രമ്യ ഹരിദാസ് ദേശീയ ജനറൽ സെക്രട്ടറി

നാലു പുരുഷന്മാർ തമ്മിൽ നടത്തുന്ന സംഭാഷണത്തിൽ നിന്നാണ് പരസ്യം ആരംഭിക്കുന്നത്. ഇവർക്കിടയിലേക്ക് ഒരു സ്ത്രീ കടന്നു വരുന്നുണ്ട്. അശ്ലീലചുവയോടെ പുരുഷന്മാർ സംസാരിക്കുന്നതും വിഡിയോയിൽ ഉണ്ട്. തന്നെ കുറിച്ചാണ് പുരുഷന്മാർ സംസാരിക്കുന്നതെന്നു കരുതിയ യുവതി ഇവരെ രോഷാകുലയായി നോക്കുന്നതും വിഡിയോയിലുണ്ട്. നാലുപേരിൽ ആരാണ് ഷോട്ട് എടുക്കാൻ പോകുന്നതെന്നാണ് ഇവർ തമ്മിലുള്ള തർക്കം. കൂട്ടബലാത്സംഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

Story Highlights: “Rape Jokes”, Case Filed Against Layer’r Brand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here