സണ്‍ഫിലിം വാഹനങ്ങള്‍ക്ക് പിടിവീഴും: ഇന്ന് മുതല്‍ പ്രത്യേക പരിശോധന

ഇന്ന് മുതല്‍ വാഹനങ്ങളില്‍ സണ്‍ഫിലിം പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. കൂളിങ് ഫിലിം, സണ്‍ ഫിലിം, ടിന്റഡ് ഫിലിം തുടങ്ങിയവ ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി ഇന്ന് മുതല്‍ 14 വരെ ഗതാഗത വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ് നടക്കും.
Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…
വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഫിലിം ഒട്ടിച്ച് യാതൊരു മാറ്റവും അനുവദിക്കില്ലെന്ന കോടതി വിധി നേരത്തെ നിലവിലുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്പെഷ്യൽ ഡ്രൈവ് നടത്താനും, പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണർക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി.
Story Highlights: sunfilm inspection strict from today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here