മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റേയും പേര് സ്വപ്നയെ കൊണ്ട് പറയിപ്പിച്ചത് അഭിഭാഷകൻ; ഷാജ് കിരൺ ട്വന്റിഫോറിൽ- LIVE

സ്വപ്നയുടെ രഹസ്യമൊഴിയിൽ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെ പേര് പറയിപ്പിച്ചത് അഭിഭാഷകൻ കൃഷ്ണരാജെന്ന് ഷാജ് കിരൺ ട്വന്റിഫോറിനോട് പറഞ്ഞു. മൂന്നു പേരുടെയും പേര് 164 നൽകുമ്പോൾ പ്രത്യേകമായി എടുത്തു പറയണമെന്ന് അഭിഭാഷകൻ പറഞ്ഞുവെന്ന് സ്വപ്ന തന്നോട് പറഞ്ഞു. പിന്നിൽ വേറെ ആരൊക്കെയോ ഉണ്ടെന്ന് പറഞ്ഞു. എന്നാൽ അത് ആരാണെന്ന് താൻ ചോദിച്ചില്ല. മുഖ്യമന്ത്രിയുമായോ കോടിയേരി ബാലകൃഷ്ണനുമായോ യാതൊരു വിധ ബന്ധവുമില്ലെന്നും ഷാജ് കിരൺ പറഞ്ഞു. സ്വപ്നയുടെ പ്രതികരണത്തെ തുടർന്ന് ട്വന്റിഫോറിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഷാജ് കിരണിന്റെ പ്രതികരണം ( Shaj Kiran at Twentyfour ).
Story Highlights: The name of the Chief Minister and his family was mentioned in the swapna by the lawyer; Shaj Kiran Twentyfour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here