യുവേഫ നേഷൻസ് ലീഗ്: ജയം തുടർന്ന് ഹോളണ്ട്; വമ്പൻ ജയവുമായി ബെൽജിയം

യുവേഫ നേഷൻസ് ലീഗിൽ ഹോളണ്ടിനും ബെൽജിയത്തിനും ജയം. ഹോളണ്ട് വെയിൽസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്നപ്പോൾ ബെൽജിയം പോളണ്ടിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് വീഴ്ത്തിയത്. മറ്റ് മത്സരങ്ങളിൽ അയർലൻഡിനെ യുക്രൈനും (1-0), അർമേനിയയെ സ്കോട്ട്ലൻഡും (2-0) പരാജയപ്പെടുത്തി. (uefa league netherlands belgium)
ഹോളണ്ട്-വെയിൽസ് മത്സരം തുല്യശക്തികളുടെ പോരാട്ടമായിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് ആദ്യ ഗോൾ വീണത്. 50ആം മിനിട്ടിൽ കൂപ്മെയിനെർസ് നേടിയ ഗോളിൽ ഹോളണ്ട് ലീഡെടുത്തു. 91ആം മിനിട്ട് വരെ ഹോളണ്ട് മുന്നിലായിരുന്നു. ഇഞ്ചുറി ടൈമിൽ റൈസ് നോറിങ്റ്റൻ്റെ ഹെഡറിലൂടെ വെയിൽസ് സമനില പിടിച്ചു. കളി സമനിലയെന്ന തോന്നലുണ്ടാക്കിയെങ്കിലും രണ്ട് മിനിട്ടുകൾക്കുള്ളിൽ ഹോളണ്ട് തിരിച്ചടിച്ചു. വോട്ട് വെഗ്ഹോർസ്റ്റിൻ്റെ ഹെഡർ ഗോൾ ഹോളണ്ടിന് ജയം സമ്മാനിക്കുകയായിരുന്നു.
Read Also: നെയ്മർ മാജിക്ക്; ജപ്പാനെതിരെ ബ്രസീലിന് ഒരു ഗോൾ ജയം
41ആം മിനിട്ട് വരെ ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷമാണ് ബെൽജിയം മത്സരത്തിലേക്ക് തിരികെവന്നത്. മത്സരത്തിൻ്റെ 28ആം മിനിട്ടിൽ റോബർട്ട് ലെവൻഡോവ്സ്കിയാണ് ബെൽജിയത്തെ ഞെട്ടിച്ചത്. 42ആം മിനിട്ടിൽ അലക്സ് വിറ്റ്സലിലൂടെ ബെൽജിയം സമനില പിടിച്ചു. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. രണ്ടാം പകുതിയിൽ ബെൽജിയം പൂർണ ആധിപത്യം പുലർത്തി. 59ആം മിനിട്ടിൽ കെവിൻ ഡിബ്രുയ്നെ, 66, 80 മിനിട്ടുകളിൽ ലിയാൻഡ്രോ ട്രൊസാർഡ്, 83ആം മിനിട്ടിൽ ലിയാണ്ടർ ഡെൻന്റോക്കർ, 93ആം മിനിട്ടിൽ ലോയിസ് ഒപെന്റ എന്നിവർ കൂടി സ്കോർ ചെയ്തതോടെ ബെൽജിയത്തിൻ്റെ ജയം പൂർത്തിയായി.
Story Highlights: uefa nations league netherlands belgium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here