ടൂറിസം കേന്ദ്രമായ മൺറോത്തുരുത്തിൽ ആംഫിബീയൻ വീടുകൾ ഉയരും; സാദ്ധ്യതാപഠനം നടത്തി

കൊല്ലത്തെ പ്രധാന ടൂറിസം കേന്ദ്രമായ മൺറോത്തുരുത്ത് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് വേലിയേറ്റം മൂലമുള്ള വെള്ളപ്പൊക്കം. ഇത് അതിജീവിക്കാനായി മൺറോത്തുരുത്തിൽ ജലനിരപ്പ് ഉയരുന്നതിന് ആനുപാതികമായി ഉയരുന്ന ആംഫിബീയൻ വീടുകൾ നിർമ്മിക്കാമെന്ന് സാദ്ധ്യതാപഠനം. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലിന്റെ നേതൃത്വത്തിൽ സ്വകാര്യ സ്റ്റാർട്ട് അപ്പ് കമ്പനിയുടെയും വിവിധ ഏജൻസികളുടെയും നേതൃത്വത്തിലാണ് പഠനം നടത്തിയത്.
ഭൂമിക്കടിയിൽ സ്ഥാപിക്കുന്ന പില്ലറുകൾക്ക് മുകളിലാണ് വീട് നിർമ്മിക്കുക. ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് വീടും ഉയരും. കട്ടകൾക്കും കോൺക്രീറ്റിനും പകരം സ്റ്റീൽ അടക്കമുള്ള ഭാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചായിരിക്കും നിർമ്മാണം
ആംഫിബീയൻ വീടുകൾ നെതർലൻഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ പ്രചാരത്തിലുണ്ട്. കപ്പൽ നിർമ്മാണത്തിന്റെ സാങ്കേതികവിദ്യയാണ് പ്രധാനമായും ഇതിൽ ഉപയോഗിക്കുന്നത്.
Read Also: കലാലയങ്ങളിൽ ടൂറിസം ക്ലബുകൾ വരുന്നു
സാധാരണ വീടിനെക്കാൾ 30 ശതമാനം അധികത്തുക ആംഫിബീയൻ വീടുകൾ നിർമ്മിക്കാൻ ചെലവാകും. ഏതെങ്കിലും ഒരു വ്യക്തി മൺറോതുരുത്തിൽ ആംഫിബീയൻവീട് നിർമ്മിക്കാൻ മുന്നോട്ടുവന്നാൽ അധികമായ വേണ്ടിവരുന്ന തുക കെ ഡിസ്ക് നൽകും. ഏതെങ്കിലും സാഹചര്യത്തിൽ വീടിന് കേടുപാട് സംഭവിച്ചാൽ വീടിന് ചെലവായ തുക പൂർണമായും കെ ഡിസ്ക് നൽകുകയും ചെയ്യും. മൺറോതുരുത്തിൽ മൂന്നരയടി വരെ പൊങ്ങുന്ന വീടുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം.
Story Highlights: Amphibian houses will be built on Monroe Island
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here