കലാലയങ്ങളിൽ ടൂറിസം ക്ലബുകൾ വരുന്നു

സംസ്ഥാനത്ത് ഏകീകൃത സ്വഭാവമുള്ള ടൂറിസം ക്ലബുകൾ വരുന്നു. ഇതിനായി ടൂറിസം വകുപ്പ് ഫണ്ട് മുടക്കും. കലാലയങ്ങൾ കേന്ദ്രീകരിച്ചാണ് ടൂറിസം ക്ലബുകൾ രൂപീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 25 കലാലയങ്ങളിലെ ക്ലബുകൾക്ക് ടൂറിസം ഡസ്റ്റിനേഷനുകളുടെ പരിപാലന ചുമതല നൽകും.
ക്ലബ് അംഗങ്ങൾക്ക് പ്രത്യേക യൂണിഫോം ഉണ്ടാകും. ടൂറിസം വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് ക്ലബുകൾ രൂപീകരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് കലാലയങ്ങളിലെ ടൂറിസം ക്ലബുകൾകൾക്ക് ടൂറിസം വകുപ്പ് ഫണ്ട് മുടക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവും ആണ് ഇക്കാര്യം അറിയിച്ചത്.
Story Highlights: tourism clubs in colleges
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here