Advertisement

തടി കൂടും, പ്രശ്നമാകും; 2050 – ഓടെ രാജ്യത്ത് 440 ദശലക്ഷത്തിലധികം അമിതഭാരമുള്ളവർ, പഠന റിപ്പോർട്ട്

March 4, 2025
Google News 2 minutes Read

2050 ആകുമ്പോൾ ഇന്ത്യയിൽ 21.8 കോടി പുരുഷന്മാരും 23.1 കോടി സ്ത്രീകളും അമിത ഭാരമുള്ളവരായി മാറുമെന്ന് പഠനം.ദ ലാൻസെറ്റ് ജേണലാണ് ഇത് സംബന്ധിച്ച ആഗോള പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. റിപ്പോർട്ട് പ്രകാരം 15 നും 24 നും ഇടയിൽ പ്രായമുള്ളവരിലാണ് അമിത ഭാരം വർധിക്കുക.അതായത് രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളും അമിതഭാരക്കാരാകും.യുവാക്കളെയാണ് ഇത് ഏറ്റവും അധികം ബാധിക്കുക എന്നും പഠനത്തിൽ പറയുന്നു.

Read Also: പൈനാപ്പിൾ കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുമോ ? ഡോക്ടർ പറയുന്നു

1990 ലെ കണക്ക് പ്രകാരം 0.4 കോടി ആളുകളായിരുന്നു അമിത ഭാരമുള്ളവർ ,പിന്നീട് 2021 ൽ ഇത് 1.68 കോടിയായി മാറി,എന്നാൽ 2050 ആകുമ്പോൾ 440 ദശലക്ഷത്തിലധികമായി മാറുമെന്നാണ് ICMR ഉൾപ്പെടെ ഭാഗമായ ഈ പുതിയ പഠന റിപ്പോർട്ട് പറയുന്നത് , ഇതിനുപുറമെ അമിതഭാരം വർധിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, അർബുദം എന്നിവയുടെ സാധ്യത കൂടുതലാകുമെന്നും പഠനം വിശദമാക്കുന്നു.

രാജ്യത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി അമിത ഭാരം വർധിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് . ഇതിന്റെ ഭാഗമായി ‘മൻ കി ബാത്ത്’ പരിപാടിയിൽ അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു .

ഭക്ഷണത്തിൽ എണ്ണ കുറയ്ക്കുന്നതിനും അമിതവണ്ണം കൈകാര്യം ചെയ്യുന്നതിനായുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള 10 പേരെ പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്തിരുന്നു. ഇതിൽ മോഹൻലാൽ , ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര, ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിംഗ് ചാമ്പ്യൻ മനു ഭേക്കർ, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, നടൻ ആർ മാധവൻ, ഗായിക ശ്രേയ ഘോഷാൽ, സുധാ മൂർത്തി, ബിജെപി നേതാവ് ദിനേഷ് ലാൽ യാദവ് എന്നിവർ ഉൾപ്പെടുന്നു.കഴിഞ്ഞ വർഷങ്ങളിൽ അമിതവണ്ണ കേസുകൾ ഇരട്ടിയായെന്നും കുട്ടികളിൽ പോലും അമിതവണ്ണം നാല് മടങ്ങായി വർധിച്ച് കൂടുതൽ ആശങ്കാജനകമാണെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Story Highlights : Report: Over 440 million overweight people in India by 2050

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here