Advertisement

പെട്ടി വിഷയം നാടകം; കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണം: എം സ്വരാജ്

June 15, 2025
Google News 1 minute Read

പെട്ടി വിഷയം നാടകം എന്ന ആവർത്തിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. നാടിനെയോ ജനങ്ങളെയോ ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാവാത്തവരാണ് യുഡിഎഫ്. കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണം.

നിലമ്പൂരിലേക്ക് എല്ലാ നേതാക്കളും വരട്ടെ. പ്രിയങ്ക ഗാന്ധിയെ നിലമ്പൂരുകാർക്ക് കാണാനുള്ള ഒരു അവസരം ഒക്കെ ഉണ്ടാകട്ടെ. അതിനെയെല്ലാം സ്വാഗതം ചെയ്യുന്നു. മുസ്ലിം ലീഗ് പാകിസ്താൻ അനുകൂലികൾ എന്ന സംഘപരിവാർ പ്രചാരണത്തെ പ്രതിരോധിച്ച ആളാണ് ഞാൻ.

എന്നാൽ ജമാഅത്തെ ഇസ്ലാമിക സംബന്ധിച്ചിടത്തോളം പൊതു സമൂഹത്തിൽ നിൽക്കുന്നത് മതരാഷ്ട്ര വാദികളാണ് എന്നതാണ്. ആരെയും പാകിസ്താൻ അനുകൂലികളായി ചിത്രീകരിക്കുന്ന സമീപനം ഇടതുപക്ഷത്തു നിന്നുണ്ടായിട്ടില്ല.

ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കാത്ത പ്രധാനപ്പെട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രസ്താവന.ഇതിനെതിരെ ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസയച്ചിട്ടുണ്ട്.

ഏപ്രിൽ 23ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അധ്യക്ഷൻ പഹൽഗാം ആക്രമണത്തെ അപലപിച്ച് കൊണ്ട് നടത്തിയ പ്രസ്താവന നോട്ടീസിൽ എടുത്തു പറഞ്ഞിട്ടുണ്ട്.

Story Highlights : m swaraj against congress on nilambur bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here