“നമ്മുടെ ഓരോരുത്തരുടേയും രക്ഷകർ തന്നെയാണ്”; ആംബുലൻസിൽ കുഞ്ഞിന് ആഹാരം നൽകുന്ന സൈനികൻ…

ഒരു രാജ്യത്തിന്റെ കാവൽ ഭടന്മാരാണ് സൈനികർ. ഏറെ ബഹുമാനത്തോടെയും ആദരവോടെയുമാണ് രാജ്യം അവരെ നോക്കികാണുന്നത്. അവരുടെ സഹനശക്തിയും രാജ്യത്തോടെയുള്ള കടപ്പാടുമാണ് നമ്മുടെ രാജ്യത്തിൻറെ ഏറ്റവും വലിയ ശക്തി. തിരിച്ചും അവർക്ക് ഇത് നൽകാൻ നമ്മൾ ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു. ആംബുലൻസിൽ വെച്ച് ഒരു സൈനിക ഉദ്യോഗസ്ഥൻ കുഞ്ഞിന് ഭക്ഷണം നൽകുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കടന്നു പോകുന്ന മാനസിക സമ്മർദ്ദങ്ങളിലും കാരുണ്യം കൈവിടാതെയാണ് ഓരോ സൈനികന്റെയും ജീവിതമെന്നതിന് തെളിവാണ് ഈ ദൃശ്യങ്ങൾ.
ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയാണ് കുഞ്ഞിന് ഭക്ഷണം നൽകുന്ന സൈനിക ഉദ്യോഗസ്ഥന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. ആംബുലൻസിന്റെ പിറകിൽ കൈക്കുഞ്ഞുമായി ഇരിക്കുന്ന സൈനിക ഉദ്യോഗസ്ഥനെ ചിത്രങ്ങളിൽ കാണാം. കൈകളിൽ തുണിയുമായി മറ്റൊരു ഉദ്യോഗസ്ഥൻ അരികിൽ നിൽക്കുമ്പോൾ ജവാൻ കുഞ്ഞിന് ഭക്ഷണം നൽകുകയാണ്. “വികാരങ്ങളും കടമയും കൈകോർക്കുമ്പോൾ, ഇന്ത്യൻ സൈന്യത്തിന് ഹാറ്റ്‌സ് ഓഫ്’ എന്ന തലക്കെട്ടോടെയാണ് ഹർഷ് സംഘവി ചിത്രം പങ്കിട്ടിരിക്കുന്നത്.
When emotions and duty go hand in hand.
— Harsh Sanghavi (@sanghaviharsh) June 8, 2022
Hats off Indian Army? pic.twitter.com/irDgdzfkf5
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പങ്കിട്ടിരിക്കുന്നത്. ഇന്ത്യൻ ആർമിയുടെ നിരവധി ചിത്രങ്ങൾ ഇതിനു മുമ്പും സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. നിരവധി കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. ഹൃദയങ്ങൾ കീഴടക്കുകയും മനസ്സിൽ അനുഭൂതി നിറയ്ക്കുകയും ചെയ്യുന്ന ഇത്തരം ചിത്രങ്ങൾ ആളുകളിലും സ്നേഹത്തിന്റെയും നന്മയുടെയും കണികകൾ വളർത്താൻ സഹായകമാകും.
Story Highlights: woman working on laptop while stuck in traffic