Advertisement

രാഷ്ട്രപതി തെരഞ്ഞെടുപ്പ് എങ്ങനെ? അംഗങ്ങൾ സ്വന്തം പേന ഉപയോഗിച്ചാൽ വോട്ട് അസാധുവാകും

June 10, 2022
Google News 2 minutes Read

എങ്ങനെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുകയെന്നും അതിന്റെ മാനദണ്ഡങ്ങൾ എപ്രകാരമാണെന്നുമുള്ള കാര്യത്തിൽ ജനങ്ങളിൽ പലർക്കും ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എം.പിമാർക്ക് പാർലമെന്റും എം.എൽ.എമാർക്ക് നിയമസഭകളുമാണ് വോട്ടെടുപ്പ് കേന്ദ്രങ്ങൾ. നടക്കുന്നത് രഹസ്യ വോട്ടെടുപ്പായതിനാൽ ബാലറ്റ് പ്രദർശിപ്പിക്കാൻ പാടില്ല. അത്തരത്തിൽ ചെയ്താൽ വോട്ട് അസാധുവാകും. അംഗങ്ങൾ സ്വന്തം പേന ഉപയോഗിച്ചാലും അസാധുവാകും. വോട്ട് രേഖപ്പെടുത്തുന്നതിന് പേന വോട്ടെടുപ്പ് അധികാരിയിൽ നിന്ന് ലഭിക്കും.

ജൂലായ് 18നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 15ന് വിജ്ഞാപനമിറങ്ങും. ജൂൺ 29 വരെയാണ് പത്രിക സ്വീകരിക്കുന്നത്. ജൂലായ് 21നാണ് വോട്ടെണ്ണലും പ്രഖ്യാപനവും നടത്തുന്നത്. രാജ്യസഭാ സെക്രട്ടറി ജനറലാണ് വരാണാധികാരി.

Read Also: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്; ഫലപ്രഖ്യാപനം 21ന്

കോഴ, സ്വാധീനിക്കൽ എന്നിവ റിപ്പോർട്ട് ചെയ്‌താൽ തെരഞ്ഞെടുപ്പ് റദ്ദാക്കും. ഇത്തവണ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. 776 എംപിമാരും 4,033 എം.എൽ.എമാരുമാണ് വോട്ട് രേഖപ്പെടുത്തുന്നത്. നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശമില്ല.

65.65 ശതമാനം വോട്ടാണ് 2017ൽ രാംനാഥ് കോവിന്ദിന് ലഭിച്ചത്. എം.പിമാരുടെ വോട്ട് മൂല്യം 5,43,200 ആണ് (ഒരു എംപിക്ക് 700). എം.എൽ.എമാരുടെ വോട്ട് മൂല്യം 5,43,231ആണ് (എംഎൽഎമാരുടെ മൂല്യം വ്യത്യസ്തമാണ്). 10,86,431 ആണ് ആകെ മൂല്യം.

Story Highlights: How is the presidential election? Votes will be invalid if members use their own pens

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here