Advertisement

രാഹുല്‍ ഗാന്ധിയുടെ പേരില്‍ ‘ഇറ്റാലിയന്‍ ഫുഡ് മെനു’; റസ്റ്റോറന്റിനെതിരെ കോണ്‍ഗ്രസ്

June 10, 2022
Google News 2 minutes Read

രാഹുൽ ഗാന്ധിയുടെ പേരിൽ ഇറ്റാലിയൻ വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയതില്‍ സ്വകാര്യ റസ്റ്റോറന്റിനെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ് പ്രവർത്തകർ.
മെക്സിക്കൻ പാസ്ത, ഇറ്റാലിയൻ പാസ്ത, ഹാംഗ് ഓവർ പാസ്ത തുടങ്ങിയ വിഭവങ്ങളുടെ പേരുകൾ ‘ഇറ്റാലിയൻ രാഹുൽ ഗാന്ധി’ എന്ന പേരിലാണ് ഈ ഭക്ഷണശാലയില്‍ വില്‍ക്കുന്നത്.

മെനു കാർഡിൽ രാഹുൽ ഗാന്ധിയുടെ പേരിൽ വിഭവം എഴുതിയതില്‍ ഇറ്റാവ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ പ്രതിഷേധം അറിയിച്ചു. മെനുവില്‍ നിന്ന് ഉടൻ നീക്കം ചെയ്ത് മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

അതേസമയം ജില്ലാ കോൺഗ്രസ് നേതാക്കള്‍ ജില്ല പൊലീസ് ആസ്ഥാനത്ത് എത്തി പോലീസ് സൂപ്രണ്ടിന് ഈ വിഷയത്തില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷിച്ച് നടപടി എടുക്കാം എന്നാണ് ജില്ല പൊലീസ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.

Read Also: ആഭ്യന്തര ഭിന്നതകൾ മൂലം ഇന്ത്യ ദുർബലമായി; പ്രവാചക വിരുദ്ധ പരാമർശത്തിൽ ബിജെപിക്കെതിരെ രാഹുൽ ഗാന്ധി

ഇതിനിടെ റസ്റ്റോറന്റിന്‍റെ നിര്‍മ്മാണം അനധികൃതമാണെന്ന് കാണിച്ച് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പല്ലവ് ദുബെ രംഗത്ത് എത്തി. സർക്കാർ സ്ഥലം കൈയേറിയാണ് റസ്‌റ്റോറന്റ് നിർമ്മിച്ചതെന്നും അവര്‍ ആരോപിച്ചു.

Story Highlights: Rahul Gandhi on menu card, Congressmen protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here