Advertisement

ശ്രുതിയുടെ മരണം; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

June 10, 2022
Google News 2 minutes Read
sruthy death husband and mother in law arrested

പെരിങ്ങോട്ടുകരയിലെ ശ്രുതിയുടെ മരണത്തിൽ ഭർത്താവ് അരുൺ, ഭർത്താവിന്റെ അമ്മ ദ്രൗപതി എന്നിവർ അറസ്റ്റിൽ. സ്ത്രീധന പീഡനത്തെ തുടർന്നാണ് മരണമെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റ്. ഇരുവർക്കുമെതിരെ സ്ത്രീധന പീഡന മരണം കുറ്റം (304 ബി) ചുമത്തി. ഇരുവരെയും ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി. ( sruthy death husband and mother in law arrested )

സ്റ്റേറ്റ് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ശ്രുതിയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തിൽ അന്വേഷണം തുടരും.
ഇരുവരുടെയും നുണപരിശോധനാ ഫലം ലഭ്യമായിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു.

Read Also: ബെംഗളൂരിവിലെ മലയാളി മാധ്യമ പ്രവര്‍ത്തക ശ്രുതിയുടെ ദുരൂഹമരണം; ഭര്‍ത്താവിന്റെ പീഡനത്തെക്കുറിച്ച് പറയുന്ന ശബ്ദരേഖ പുറത്ത്

2020 ജനുവരി 6നാണ് ശ്രുതിയെ പെരിങ്ങോട്ടുകരയിലെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലായിരുന്നു മരണം. ലോക്കൽ പൊലീസ് അന്വേഷണത്തിൽ അട്ടിമറി നടത്തിയെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

Story Highlights: sruthy death husband and mother in law arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here