എറണാകുളത്തും മുഖ്യമന്ത്രിക്ക് കനത്ത പൊലീസ് സുരക്ഷ

എറണാകുളത്തും മുഖ്യമന്ത്രിക്ക് കനത്ത പൊലീസ് സുരക്ഷ. കോട്ടയത്തെ പരിപാടിയിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി എറണാകുളത്തെ ഗസ്റ്റ് ഹൗസിൽ എത്തി. എറണാകുളത്തെ പ്രധാന ജംഗ്ഷനുകളിൽ പൊലീസ് സുരക്ഷ ശക്തമാണ്. ഗസ്റ്റ് ഹൗസിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ( cm given tight security at ernakulam )
അതേസമയം, മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കി കോട്ടയം നഗരത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതോടെ ജനങ്ങൾ വലഞ്ഞു. അപ്രതീക്ഷിതമായ ഗതാഗത നിയന്ത്രണം രോഗികളെ ഉൾപ്പടെ പ്രതിസന്ധിയിലാക്കി. കെ കെ റോഡ് പൂർണമായും തടഞ്ഞായിരുന്നു മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള സുരക്ഷ ഒരുക്കിയത്.
Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…
അപ്രതീക്ഷിത ഗതാഗത നിയന്ത്രണത്തിൽ പ്രധാന പ്രതിസന്ധി നേരിട്ടത് ജനറൽ ആശുപത്രിയിലേക്ക് എത്തിയ രോഗികളാണ്. നിരവധി രോഗികൾ സമാനമായ പരാതി ഉന്നയിച്ച് തന്നെ സമീപിച്ചുവെന്ന് കോട്ടയം എംഎൽഎ തിരുവഞ്ചുർ രാധാകൃഷ്ണൻ 24 നോട് പറഞ്ഞു. ഓട്ടോ ടാക്‌സി ജീവനക്കാരും ഗതാഗത നിയന്ത്രണത്തിൽ നട്ടംതിരിഞ്ഞു. ഏറെ പണിപ്പെട്ടാണ് കെ കെ റോഡ് ഉൾപ്പടെയുള്ള ഇടങ്ങളിലെ ഗതാഗത കുരുക്ക് നീക്കിയത്
Story Highlights: cm given tight security at ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here