പൈസയില്ലെങ്കില്‍ എന്തിനാടാ ഗ്ലാസ് ഡോര്‍ പൂട്ടിയത്…! വെറുതെ തല്ലിപ്പൊളിച്ചു; ഒന്നുംകിട്ടാത്ത അരിശത്തില്‍ കള്ളന്‍ കുറുപ്പെഴുതി

കുന്നംകുളത്തെ മൂന്നു വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം. അരിമാര്‍ക്കറ്റിനുള്ളിലെ രണ്ട് വ്യാപാരസ്ഥാപനങ്ങളില്‍ നിന്നായി പതിമൂന്നായിരം രൂപയാണ് കവര്‍ന്നത്. ഒരു കടയില്‍ നിന്ന് ഒരു ജോഡി വസ്ത്രം മാത്രമാണ് കവര്‍ന്നത്. ഇവിടെ നിന്നും പണം കിട്ടാത്തതിന്റെ അരിശത്തില്‍ മോഷ്ടാവ് പുറത്ത് ഒരു കുറിപ്പും എഴുതിവച്ചാണ് മടങ്ങിയത് ( Thief message kunnamkulam robbery ).
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കുന്നംകുളം അരിമാര്‍ക്കറ്റിനുള്ളിലെ ബൈജു ആര്‍ക്കേഡ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ മോഷണം നടന്നത്. രണ്ട് കടകളില്‍നിന്നായി പതിമൂന്നായിരം രൂപ കവര്‍ന്നു. ഏറ്റവുമൊടുവില്‍ കേച്ചേരി സ്വദേശിയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ കയറിയ കള്ളന്‍ മൊത്തം തപ്പി. എന്നാല്‍ ഒരു രൂപ പോലും കിട്ടിയില്ല. ചില്ലുതകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഒന്നുംകിട്ടാത്തതിന്റെ അരിശത്തില്‍ ഗ്ലാസ് ഡോറിന്റെ അവശിഷ്ടത്തില്‍ ഇങ്ങനെയൊരു കുറിപ്പെഴുതി. പൈസയില്ലെങ്കില്‍ എന്തിനാടാ ഗ്ലാസ് ഡോര്‍ പൂട്ടിയത്. വെറുതെ തല്ലിപ്പൊളിച്ചു. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു…
Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…
ഏതായാലും മോഷ്ടാവിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരടക്കം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. നാട്ടിലെ പതിവുകള്ളന്‍മാരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. ആള്‍ വലയിലായാല്‍ കയ്യക്ഷരം കൂടി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.
Story Highlights: If there is no money, why is the glass door locked? Thief leaves message on the glass piece in kunnamkulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here