Advertisement

‘സ്വര്‍ണം അയച്ചവരേയും സ്വീകരിച്ചവരേയും പിടികൂടിയില്ല’; കേന്ദ്രഏജന്‍സികള്‍ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍

June 11, 2022
Google News 3 minutes Read

സ്വര്‍ണക്കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന് വ്യാജമായി പ്രചരിപ്പിക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാമെന്ന മോഹം നടക്കാതായപ്പോള്‍ പുതിയ തിരക്കഥയുണ്ടാക്കുന്നുവെന്ന് കോടിയേരി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടു. എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ മുഖ്യമന്ത്രിക്കോ ഓഫിസിനോ ബന്ധമില്ലെന്ന് സ്വപ്ന മൊഴി നല്‍കി. സ്വര്‍ണം അയച്ചവരേയും ഏറ്റുവാങ്ങിയവരേയും കേന്ദ്ര ഏജന്‍സികള്‍ പിടികൂടിയിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. (kodiyeri slams central agenscies gold smuggling case swapna suresh)

പ്രതിപക്ഷ പാര്‍ട്ടികളുടെ സമരാഭ്യാസത്തിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചു. അതേസമയം പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ജലപീരങ്കി സംവിധാനം ഉള്‍പ്പെടെയുള്ളവ വിന്യസിച്ചിട്ടുണ്ട്. ചെല്ലാനത്തെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി എത്തുന്നത് തൃശൂര്‍ രാമനിലയത്തിലാണ്. നാല്‍പ്പതംഗ കമാന്‍ഡോ സംഘമാണ് മുഖ്യമന്ത്രിയെ വിന്യസിക്കുന്നത്. കൂടാതെ ഇന്നുരാത്രി മുഖ്യമന്ത്രി തങ്ങുന്നത് രാമനിലയത്തിയം ഗസ്റ്റ് ഹൗസിലാണ്. അതിനുശേഷം നാളെയാണ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് എത്തുക.

Read Also: ‘എന്നെ കൊന്നോളൂ, ഒപ്പമുള്ളവരെ വെറുതെ വിടണം’; പൊട്ടിക്കരഞ്ഞ് ബോധരഹിതയായി നിലത്തേക്ക് വീണ് സ്വപ്ന

കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് പൊലീസിന്റെ കനത്ത സുരക്ഷ. കൊച്ചിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. കോട്ടയത്തേത് പോലെ കൊച്ചിയിലെ നിര്‍ദ്ദിഷ്ട വേദികളും ഗസ്റ്റ് ഹൗസും പൊലീസ് വലയത്തിലാണ്.

Story Highlights: kodiyeri slams central agenscies gold smuggling case swapna suresh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here