Advertisement

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ആശ്വാസം; കൊല്ലത്ത് കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി

June 11, 2022
Google News 2 minutes Read
kollam 2 year old found safe

കൊല്ലം അഞ്ചൽ തടിക്കാട് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. രണ്ടര വയസ്സുകാരനായ മുഹമ്മദ് അഫ്രാനെ കണ്ടെത്തിയത് 12 മണിക്കൂറത്തെ തിരച്ചിലിനൊടുവിലാണ്. കുഞ്ഞിനെ പരിശോധനയ്ക്കായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ( kollam 2 year old found safe )

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. അഞ്ചൽ തടിക്കാട്ടിൽ അൻസാരി ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് കാണാതായത്. റബ്ബർ മരത്തിന് താഴെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. നായശല്യമുള്ള പ്രദേശമാണ് ഇത്. അതുകൊണ്ട് തന്നെ നായയെ കണ്ട് കുട്ടി പേടിച്ച് നിക്കുകയായിരുന്നോ എന്ന സംശയമാണ് ഇപ്പോൾ ഉള്ളത്.

Read Also: പ്രശസ്ത പക്ഷി നീരിക്ഷകന്‍ ‘പക്ഷി എല്‍ദോസ്’ അന്തരിച്ചു; മൃതദേഹം കണ്ടെത്തിയത് ഭൂതത്താന്‍കെട്ട് വനത്തില്‍

അമ്മ വീട്ടിൽ കുട്ടിയുണ്ടെന്ന് പിതാവിന്റെ മാതാപിതാക്കളും അച്ഛൻ വീട്ടിൽ കുട്ടിയുണ്ടെന്ന് മാതാവിന്റെ മാതാപിതാക്കളും കരുതി. എന്നാൽ, ഇരുവരുടെ പക്കൽ കുട്ടിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് തെരച്ചിൽ ആരംഭിച്ചത്. ഇന്നലെ രാത്രി മുഴുവൻ തെരച്ചിൽ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശക്തമായ മഴ പെയ്തതിനാൽ ഒരു മണിയോടെ തെരച്ചിൽ നിർത്തി. പിന്നീട് ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് തന്നെ തെരച്ചിൽ പുനരാരംഭിച്ചു.

Story Highlights: kollam 2 year old found safe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here