Advertisement

എടിഎം കൊള്ളയടിക്കുന്നതിനെ കുറിച്ച് റാപ്പ് ​ഗാനം; പിന്നാലെ കവർച്ച

June 11, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എടിഎം കൊള്ളയടിക്കുന്നതിനെ കുറിച്ച് റാപ്പ് ​ഗാനം തയാറാക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാവ് എടിഎം കവർച്ച നടത്തിയതിന് അറസ്റ്റിലായി. യുഎസിലെ ടെന്നസിയിലാണ് സംഭവം. നാഷ്‌വില്ലിലെ തോംസൺ ലെയ്‌നിലെ ബാങ്ക് ഓഫ് അമേരിക്കയുടെ എടിഎമ്മിലാണ് കവർച്ച നടന്നത്. കുറ്റം ചുമത്തപ്പെട്ട നാല് പേരിൽ ഒരാളാണ് 30 -കാരനായ ലേഡിഷൻ റിലേ എന്നാണ് റിപ്പോർട്ട്.

ഡാരിയസ് ദുഗാസ്, സാഷോന്ദ്രെ ഡുഗാസ്, ക്രിസ്റ്റഫർ ആൾട്ടൺ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് മൂന്ന് പേർ. നാല് പേരും ടെക്സാസിലെ ഹൂസ്റ്റണിൽ നിന്നുള്ളവരാണ്.

Read Also: പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് മോഷണം; 50,000 രൂപ കവര്‍ന്നു

തോംസൺ ലെയ്‌നിലെ ബാങ്ക് ഓഫ് അമേരിക്ക എടിഎമ്മിൽ രാവിലെ 10:40 -ന് കവർച്ച നടത്തിയതിന് ടെക്‌സാസിൽ നിന്നുള്ള നാല് പേർ കസ്റ്റഡിയിലാണെന്ന് നാഷ്‌വില്ലെ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights: Man who raps about robbing ATMs arrested for ATM theft

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement