മരുഭൂമിയിൽ ഒരു വീട് വില്പനയ്ക്ക്; വിലയോ പന്ത്രണ്ട് കോടി

മരുഭൂമിയിൽ വീട് എന്നത് നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ? ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ എങ്ങനെയാണല്ലേ ഒരു വീട് എടുത്ത് താമസിക്കുന്നത്? എന്നാൽ സംഭവം സത്യമാണ്. കാലിഫോര്‍ണിയയിലെ ആപ്പിള്‍വാലിയിലെ മരുഭൂമിയുടെ നടുവിലായിട്ട് വീട് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. വില്പനയ്ക്ക് മാത്രമല്ല വേണമെങ്കിൽ പോയി താമസിക്കുകയും ചെയ്യാം. 12.8 കോടി രൂപയ്ക്കാണ് വീട് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. ചൂട് പേടിച്ച് വീട് ആരും വാങ്ങാതെയിരിക്കില്ല. കാരണം മരുഭൂമിയിൽ താമസിക്കാൻ പാകത്തിനാണ് വീട് പണിതിരിക്കുന്നത്.

അകത്ത് ആവശ്യത്തിന് തണുപ്പ് ലഭിക്കുന്ന രീതിയിലും പുറത്തെ ചൂടേറ്റ് പെട്ടെന്ന് നശിക്കാത്ത രീതിയിലുമാണ് വീട് പണിതിരിക്കുന്നത്. പക്ഷെ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപെടാത്തവരാണ് നിങ്ങളെങ്കിൽ ഇവിടെ ഒറ്റയ്ക്ക് താമസിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. കാരണം മരുഭൂമിയ്ക്ക് നടുക്കായതുകൊണ്ടുതന്നെ ഇവിടെ ചുറ്റും ഒരു വീടുപോലുമില്ല. പരന്നുകിടക്കുന്ന മണൽപരപ്പും കള്ളിമുൾച്ചെടികളും മാത്രമേ ചുറ്റുമുണ്ടാകുകയുള്ളു. ചുറ്റും അയൽവീടുകളോ മാർക്കറ്റുകളോ ഒന്നും തന്നെയില്ല. വാഹങ്ങളോ മറ്റു സൗകര്യങ്ങളോ ഉണ്ടെങ്കിൽ മാത്രമേ പുറത്തുപോകാനും വേണ്ടപ്പെട്ടവരെ കാണാനും സാധിക്കുകയുള്ളൂ.
പാറക്കല്ലുകളാൽ ചുറ്റപ്പെട്ട മൊജാവേ മരുഭൂമിയിൽ അഞ്ച് ഏക്കർ സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കോൺക്രീറ്റിലാണ് ഈ വീട് പണിതിരിക്കുന്നത്. വീട് നിർമ്മാണം അത്ര എളുപ്പമല്ലായിരുന്നു എന്നാണ് റിപോർട്ടുകൾ. വെല്ലുവിളി നിറഞ്ഞ പ്രക്രിയയായതിനാൽ വീട് നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. 1,647 ചതുരശ്ര അടി സ്ഥലത്താണ് വീട് നിർമ്മിച്ചിരിക്കുന്നത്. 2022 ഓടെ വീട് നിർമ്മാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. അവധിക്കാലം ആഘോഷിക്കാനും കുടുംബത്തോടൊപ്പം താമസിക്കാനും ഈ വീട് അനുയോജ്യമാണ്. 2021 ജൂണിലാണ് വീടിന്റെ പണി ആരംഭിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here