രാമഭദ്രന്‍ കൊലക്കേസ് പ്രതിയും സിപിഐഎം പ്രവര്‍ത്തകനുമായ പത്മലോചന്‍ മരിച്ച നിലയില്‍

കര്‍ഷക സംഘം അഞ്ചല്‍ ഏരിയാ സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍. അഞ്ചല്‍ നെട്ടയം രാമഭദ്രന്‍ കേസിലെ രണ്ടാം പ്രതികൂടിയായ പത്മലോചന്‍ (52) ആണ് മരിച്ചത്. ഏരൂര്‍ പത്തടി സ്വദേശിയായ പത്മലോചന്‍ സിപിഐഎം അഞ്ചല്‍ ഏരിയാ കമ്മിറ്റി അംഗമാണ്.
2010 ഏപ്രില്‍ 10നാണ് ഏരൂരിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഐഎന്‍ടിയുസി ഏരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ നെട്ടയം രാമഭദ്രനെ വീട്ടില്‍ കയറി ഒരുസംഘം ആക്രമിച്ചത്. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട സംഘര്‍ഷമായിരുന്നു ആക്രമണത്തിന് കാരണം. സംഘര്‍ഷത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ രാമഭദ്രന്‍ ജാമ്യത്തിലിറക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്.
Read Also: ബാരിക്കേഡില്‍ കയറിനിന്ന് കോണ്‍ഗ്രസ് പ്രകടനം; യുവതിക്ക് നേരെ സൈബര്‍ ആക്രമണം രൂക്ഷം
Story Highlights: anchal cpim worker pathmalochan suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here