Advertisement

വിവാഹത്തിന് അമ്മ എത്തിയില്ല, അമ്മയെ നേരിൽ കാണാൻ നയൻ‌താരയും വിഗ്നേഷുമെത്തി

June 12, 2022
Google News 2 minutes Read

വിവാഹശേഷം ആദ്യമായി താരദമ്പതികളായ നയൻതാരയും വി​ഗ്നേഷ് ശിവനും കൊച്ചിയിലെത്തി. നയൻതാരയുടെ അമ്മയ്ക്ക് വിവാ​ഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനാൽ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് ഇവർ കേരളത്തിലെത്തിയത്.

കൊച്ചി വിമാനത്താവളത്തിലാണ് ഉച്ചയ്ക്ക് 12 മണിയോടെ ഇരുവരും എത്തിയത്. നെടുമ്പാശ്ശേരിയില്‍ നിന്ന് ഇരുവരും തിരുവല്ലയിലേക്ക് പോയി. കറുപ്പ് നിറത്തിലുള്ള ഫുള്‍ സ്ലീവ് ടീ ഷര്‍ട്ട് ആണ് വിഘ്നേഷിന്‍റെ വേഷം. ഓറഞ്ച് നിറത്തിലുള്ള ചുരിദാറിലാണ് നയന്‍താര എത്തിയത്.

Read Also: തിരുപ്പതിയിൽ വിവാഹിതരാകണമെന്ന ആഗ്രഹം നടന്നില്ല; പിറ്റേന്ന് തന്നെ വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി താരദമ്പതികൾ

ഇരുവരും മാധ്യമങ്ങളെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല. എത്രദിവസം കേരളത്തിലുണ്ടാവുമെന്നോ എവിടെയെല്ലാം സന്ദർശിക്കുമെന്നോ അറിവായിട്ടില്ലെങ്കിലും ഏതാനും ദിവസം ദമ്പതികൾ കേരളത്തിലുണ്ടാവുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് മഹാബലിപുരത്തുവെച്ച് വി​ഗ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്.

Story Highlights: Nayanthara and Vignesh Shivan lands in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here