‘ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്’; എല്ലാവർക്കും നീതി ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി

എല്ലാവർക്കും നീതി ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന മാറ്റാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും മതരാഷ്ട്ര വാദം രാജ്യത്ത് ശക്തി പ്രാപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരള നവോത്ഥാനത്തിൽ ഇ എംഎസ് സർക്കാർ വഹിച്ചത് വലിയ പങ്ക്.കേരളാ മോഡലിൻറെ അടിസ്ഥാനം ഇ എം എസ് ഭരണമാണ് 1957 ലേ ഗവൺമെൻ്റിൻ്റെ അടിസ്ഥാന വികസന നയങ്ങളിൽ ഊന്നിയാണ് പിന്നീടുള്ള ഇടതുപക്ഷ ഗവൺമെൻ്റുകൾ പ്രവർത്തിച്ചിട്ടുള്ളത്തെന്നും മലപ്പുറത്ത് ഇ എംഎസ് ദേശിയ സെമിനാറിൽ മുഖ്യമന്ത്രി പറഞ്ഞു.(pinarayi vijayan against central government communal harmony)
Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…
രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപെടുത്താനാണ് കേന്ദ്രത്തിനിൻറെ ശ്രമം. സോണിയക്കും രാഹുലിനും നോട്ടീസ് നൽകിയത് കോൺഗ്രസുകാർ അറിഞ്ഞിട്ടില്ല. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. മുസ്ലിം, ക്രിസ്ത്യൻ, കമ്യൂണിസ്റ്റുകൾ എന്നിവരാണ് രാജ്യത്ത് വേട്ടയാടപ്പെടുന്നത്. ന്യൂന പക്ഷങ്ങളെ തമ്മിൽ തല്ലിച്ച് നേട്ടം കൊയ്യാനും ആർഎസ്എസ് ശ്രമിക്കുകയാണെന്നും രാഷ്ട്രീയ നേട്ടത്തിനായി സംഘപരിവാർ ശക്തികൾ വിവിധ തലങ്ങളിൽ ഇടപെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ശക്തികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: pinarayi vijayan against central government communal harmony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here