ഷിംല മുനിസിപ്പൽ കോർപറേഷനിലെ ഏക സിപിഐഎം അംഗം ബിജെപിയിൽ; അഭിമാന നിമിഷമാണെന്ന് ബിജെപി

ഹിമാചൽ പ്രദേശിലെ ഷിംല മുനിസിപ്പൽ കോർപറേഷനിലെ ഏക സിപിഐഎം അംഗം ബിജെപിയിൽ ചേർന്നു. സമ്മർ ഹിൽ ഡിവിഷനിൽ നിന്നുള്ള സിപിഐഎം കൗൺസിലർ ഷെല്ലി ശർമ്മയാണ് ബിജെപിയിൽ ചേർന്നത് ( Shimla CPIM councillor joins BJP ).
2012ൽ കോർപ്പറേഷനിലെ മേയറും ഡെപ്യൂട്ടി മേയറും സിപിഐഎം പ്രതിനിധികളായിരുന്നു. മൂന്ന് സീറ്റുകളിലാണ് സിപിഐഎം 2012ൽ വിജയിച്ചത്. എന്നാൽ 2017ൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് വിജയിക്കാനായിരുന്നുള്ളൂ. ഈ സീറ്റിൽ വിജയിച്ച അംഗമാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നത്. കൂടുതൽ ഇടതുനേതാക്കളെ പാർട്ടിയിലെത്തിക്കാനാണ് ബിജെപി നീക്കം.
Read Also: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് ജയിലിൽ സ്വീകരണം; രക്തഹാരം അണിയാൻ സൗകര്യമൊരുക്കി പൊലീസ്
ജുബ്ബാൽ കോട്ട്‌ഖൈ ഉപതെരഞ്ഞെടുപ്പിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. കോൺഗ്രസ് കോട്ടകളായ ഇത്തരം മണ്ഡലങ്ങളിൽ പാർട്ടി നേതാക്കളെ മത്സരിപ്പിക്കാതെ കോൺഗ്രസ് വിരുദ്ധ പൊതുസ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. ഇത്തരം സ്ഥാനാർത്ഥിത്വങ്ങളിലേക്ക് സിപിഐഎം പോലുള്ള പാർട്ടി വിട്ട് വരുന്നവരെ പരിഗണിക്കാനാണ് ബിജെപി പദ്ധതി.
ഇടതുപാർട്ടികളിൽ നിന്നുള്ള നേതാക്കൾ ബിജെപിയിൽ ചേരുന്നത് അഭിമാന നിമിഷമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ രവി മേഹ്ത പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി ജയ് റാം താക്കൂർ എന്നിവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് നേതാക്കൾ ബിജെപിയിലെത്തുന്നതെന്നും രവി മേഹ്ത പറഞ്ഞു.
Story Highlights: Shimla CPIM councillor joins BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here