രണ്ട് ദിവസം ജലീല്‍ വിയര്‍ക്കട്ടെയെന്ന് സ്വപ്നയുടെ അഭിഭാഷകന്‍

രണ്ട് ദിവസം ജലീല്‍ വിയര്‍ക്കട്ടെയെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജ് പറഞ്ഞു. കെ.ടി.ജലീലിന്റെ പേര് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന് അപമാനം ഉണ്ടായെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ അദ്ദേഹത്തിനെതിരെ എന്താണ് രഹസ്യ മൊഴിയില്‍ പറഞ്ഞിട്ടുള്ളതെന്ന കാര്യവും പുറത്തു വിടാം. അത് എന്നു വെളിപ്പെടുത്തുമെന്നത് സ്വപ്‌ന തീരുമാനിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു ( Swapna lawyer against jaleel ).
Read Also: കെ.ടി.ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് സ്വപ്ന
കലാപം നടത്താന്‍ ഗൂഢാലോനചക്കേസ് പിന്‍വലിക്കണമെന്ന അപേക്ഷയാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതില്‍ കുറ്റം തെളിഞ്ഞാല്‍ പോലും ഒരുവര്‍ഷം വരെ മാത്രങ്ങളെ ശിക്ഷ ലഭിക്കു. അത്തരമൊരു കേസിലാണ് സര്‍ക്കാര്‍ ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ അന്വേഷത്തിന് നിയോഗിച്ചിരിക്കുന്നതെന്നും കൃഷ്ണരാജ് പറഞ്ഞു.
ഇതിനകത്ത് ഒരു തരത്തിലും നിയമവിരുദ്ധമായ ഒന്നും ചെയ്തിട്ടില്ല. അതിനാല്‍ 153 നിലനില്‍ക്കില്ല. അതുകൊണ്ട് തന്നെ 153 ചെയ്യാനുള്ള ഗൂഢാലോചനയും നിലനില്‍ക്കില്ല. ഒരു തട്ടിപ്പ് പൊട്ടിപ്പ് കേസാണിതെന്നു അദ്ദേഹം പരിഹസിച്ചു.
Story Highlights: Swapna lawyer told jaleel to sweat for two days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here