Advertisement

കെ ടി ജലീലിന്റെ പരാതി; നിയമോപദേശം തേടി സ്വപ്‌ന സുരേഷ്

June 12, 2022
Google News 3 minutes Read
swapna suresh seeks legal advice in kt jaleel's case

കെ. ടി ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചന കേസിന്റെ തുടര്‍ നടപടികളെക്കുറിച്ച് സ്വപ്ന സുരേഷ് അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാളെയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കുക.(swapna suresh seeks legal advice in kt jaleel’s case)

ഇന്നലെ മാധ്യമങ്ങളെ കാണുന്നതിനിടെ കുഴഞ്ഞുവീണ സ്വപ്ന സുരേഷ് ഇന്ന് വീണ്ടും ചികിത്സ തേടും. പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് സ്വപ്ന സുരേഷിന്റെ സുരക്ഷാ വര്‍ധിപ്പിച്ചിരുന്നു. ഓഫീസിലും ഫ്‌ളാറ്റിലും 24 മണിക്കൂറും പൊലീസ് കാവല്‍ അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം പി.സി ജോര്‍ജും സ്വപ്ന സുരേഷും റയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയാണെന്നാണ് കെ ടി ജലീലിന്റെ ആരോപണം. ഇരുവരുടെയും ആരോപണങ്ങളില്‍ തെല്ലും ഭയമില്ല. മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും കരിതേച്ച് കാണിക്കാനാണ് ശ്രമം. പൊതുപ്രവര്‍ത്തകരെ മോശക്കാരാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ജലീല്‍ ആരോപിച്ചിരുന്നു.

Read Also: സ്വപ്‌ന സുരേഷിനെതിരെയുള്ള ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിർണായക യോഗം നാളെ

സ്വര്‍ണക്കടത്തിലെ സത്യങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തണം. തന്റെ വീടും ധന വിനിയോഗവും ഏജന്‍സികള്‍ക്ക് പരിശോധിക്കാം. സ്വര്‍ണക്കടത്തു കേസില്‍ പ്രധാന പ്രതി സ്വപ്ന ചില വെളിപ്പെടുത്തലുകള്‍ നടത്തുകയാണ്. ഒന്നര വര്‍ഷക്കാലം അവര്‍ ജയിലിലായിരുന്നു. ഏജന്‍സികള്‍ അതുമായി ബന്ധപ്പെട്ട് ആരോപിതരായ എല്ലാ ആളുകളെയും വിളിച്ച് വിവര ശേഖരണം നടത്തി. എന്നാല്‍ അന്വേഷണം എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: swapna suresh seeks legal advice in kt jaleel’s case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here