Advertisement

പിണവൂര്‍കുടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു; വ്യാപക പ്രതിഷേധം

June 12, 2022
Google News 2 minutes Read

കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. പിണവൂര്‍കുടി സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പിണവൂര്‍കുടി സ്‌കൂളിന് സമീപത്തെ തോട്ടില്‍ കുളിയ്ക്കാന്‍ പോയ സന്തോഷിന്റെ മൃതദ്ദേഹം പുലര്‍ച്ചെയാണ് തോടിനോട് ചേര്‍ന്ന് കണ്ടെത്തിയത്. (tribal man died in pinavoorkudi wild elephant attack)

ജനവാസ മേഖലയാണ് പിണവൂര്‍കുടി. വന്യമൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴയില്‍ സന്തോഷിന്റെ മരണം ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചു. സന്തോഷിന്റെ മരണത്തില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. പ്രതിഷേധിച്ച പ്രദേശവാസികളെ മൂന്നാര്‍ ഡി.എഫ് ഒയെത്തി അനുനയിപ്പിച്ചാണ് മൃതദേഹം മാറ്റിയത്.

Read Also: കറുത്ത മാസ്‌ക് അഴിപ്പിക്കരുത്; വിവാദത്തിനൊടുവില്‍ ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം

ഉന്നത ഉദ്യോഗസ്ഥരെത്തി ആനശല്യത്തിന് പരിഹാരം കാണാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മൂന്നാര്‍ ഡിഎഫ്ഒ സ്ഥലത്തെത്തി ചര്‍ച്ച നടത്തി. നഷ്ടപരിഹാരത്തുക ഉടന്‍ ലഭ്യമാക്കുമെന്നും മരിച്ച സന്തോഷിന്റെ മകന് ഫോറസ്റ്റ് വാച്ചറായി താല്‍കാലിക ജോലി നല്‍കുമെന്നും ഡി.എഫ്.ഒ ഉറപ്പ് നല്‍കി. വനാര്‍ത്തിയില്‍ സംരക്ഷണ ഭിത്തിയില്ലാത്തതും വനംവകുപ്പ് കൃത്യമായ മുന്‍ കരുതല്‍ സ്വീകരിക്കാത്തതുമാണ് വന്യമൃഗ ശല്യം രൂക്ഷമാകാന്‍ കാരണം. പ്രദേശത്ത് വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതും പതിവാണ്.

Story Highlights: tribal man died in pinavoorkudi wild elephant attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here